കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപിച്ച് വണ്ടിയോടിച്ചാല്‍ ഉള്ള പണി പോകും,പാസ്‌പോര്‍ട്ടിനും വിസയ്ക്കും പണി കിട്ടും !

  • By Pratheeksha
Google Oneindia Malayalam News

ഹൈദരബാദ്:ഹൈദരാബാദ് നഗരത്തില്‍ ഇനി മദ്യപിച്ച് വണ്ടിയോടിച്ചാല്‍ ട്രാഫിക് പോലീസിന്റെ പിടിയിലാവുക മാത്രമല്ല സര്‍ക്കാര്‍ ജോലി ലഭിക്കാനുളള സാധ്യതയും വിസ റദ്ദാക്കപ്പെടുകയും ചെയ്യും. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. നഗരത്തില്‍ ട്രാഫിക് നിയമ ലംഘനക്കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നിയമം.

നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മദ്യപിച്ച് വണ്ടിയോടിക്കുന്നവരുടെയും ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തവരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം .മഹേന്ദര്‍ റെഡ്ഡി പറഞ്ഞു. 2011 മുതല്‍ 62000 പേരാണ് നഗരത്തില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടിയിലായത്. ഇതില്‍ 30,078 പേര്‍ 18-30 നും പ്രായമുളളവരായിരുന്നു. ഇതില്‍ 62 പേര്‍ സ്ത്രീകളാണ് .മദ്യപിച്ച് വണ്ടിയോടിക്കുന്ന സ്ത്രീകളെ പിടികൂടുന്നതിനായി കൂടുതല്‍ വനിതാ പോലീസുകാരെ നിയമിക്കാനും പദ്ധതിയുണ്ട്.

-traffic-13-

അഞ്ചു വര്‍ഷത്തിനുളളില്‍ 7712 പേരാണ് വിവിധ ട്രാഫിക് നിയമ ലംഘനകേസുകളിലായി ജയില്‍ ശിക്ഷ അനുഭവച്ചത്.പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ യുവാക്കള്‍ ഗതാതഗ നിയമ ലംഘനങ്ങള്‍ നടത്തുന്നത് കുറയുമെന്നാണ് കരുതുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു. ഗതാഗത നിയമലംഘന കേസുകളില്‍ ഒരിക്കല്‍ പിടിക്കപ്പെട്ടാല്‍ പാസ്‌പോര്‍ട്ട്, വിസ ലഭിക്കുന്നതിനും തടസ്സമാവും. പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കുമ്പോള്‍ മദ്യപിച്ച് വണ്ടിയോടിച്ച് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെങ്കില്‍ അത് അപേക്ഷയില്‍ സൂചിപ്പിക്കണം. അല്ലാത്തപക്ഷം വിസ ലഭിക്കില്ലെന്നു മാത്രമല്ല വഞ്ചനകുറ്റം ചുമത്തുകയും ചെയ്യും .

English summary
Government job aspirants, as well as those planning to obtain visas for overseas employment, better avoid driving in the city in an inebriated state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X