Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാമറാമാന്‍ ഇടപെട്ടു, വരന്‍ താലികെട്ടാതെ ഇറങ്ങിപ്പോയി

ഹൈദരാബാദ്: വരന്റെയും വധുവിന്റെയും ബന്ധുക്കളോ പൂജാരിയോ അല്ല, ഫോട്ടോഗ്രാഫര്‍മാരാണ് നാട്ടിലെ വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്നത് എന്ന് പറഞ്ഞാല്‍ അത് അധികമാകില്ല. വിവാഹം കാണാനെത്തിയവര്‍ പലപ്പോഴും ക്യാമാറാമാന്‍മാരെ കണ്ട് ഭക്ഷണവും കഴിച്ച് തിരിച്ച് പോകാറാണ് പതിവ്. ഇടയില്‍ ചിലപ്പോള്‍ വധൂവരന്മാരെ ഒരു നോക്ക് കാണാന്‍ കിട്ടിയാല്‍ ഭാഗ്യം.

വിവാഹത്തിന്റെ വീഡിയോ എടുക്കാന്‍ വന്ന ക്യാമറക്കാരില്‍ ഒരാളുടെ ഇടപെടല്‍ സഹിക്കാനാകാതെ വിവാഹ പന്തലില്‍ നിന്നും വരന്‍ ഇറങ്ങിപ്പോകുന്നത് വരെയെത്തി കാര്യങ്ങള്‍. ഹൈദരബാദിലെ ഒരു വിവാഹവേദിയാണ് നാടകീയമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വരനും വധുവും മണ്ഡപത്തില്‍ കയറിയ ശേഷം വഷളായത് ഇങ്ങനെ.

marriage

താലി ചാര്‍ത്തുന്നതിന് ഇടയിലാണ് ക്യാമറാമാന്റെ ഇടപെടല്‍ അസഹനീയമായത്. ആചാരപ്രകാരം വധു വരന്റെ കഴുത്തില്‍ മാല ചാര്‍ത്തി. എന്നാല്‍ ദൃശ്യം കൃത്യമായി കിട്ടിയില്ല എന്ന് പറഞ്ഞ് ക്യാമറാമാന്‍ വധുവിനെ കൊണ്ട് മാലയൂരി വീണ്ടും ഇടീപ്പിച്ചു. ഒന്ന് രണ്ട് തവണ കൂടി വധു മാലചാര്‍ത്തിയെങ്കിലും അതൊന്നും ക്യാമറാമാന് ഇഷ്ടമായില്ല.

വധുവിനെക്കൊണ്ട് മാലയിടീപ്പിക്കാന്‍ ക്യാമറാമാന്‍ ശ്രമം തുടരുന്നതിനിടെ വരന്‍ ദേഷ്യപ്പെട്ട് കതിര്‍മണ്ഡപത്തില്‍ നിന്നും ഇറങ്ങിപ്പോയി. കയ്യില്‍ മാലയുമായി വധുവിന് മാലയിട്ടുകൊടുക്കാന്‍ കാത്തുനിന്ന് മടുത്താണ് വരന്‍ ഇറങ്ങിപ്പോയത്. മാല വലിച്ചെറിഞ്ഞാണ് ഇയാള്‍ പോയതെന്ന് അറിയുന്നു. എങ്ങനെയെങ്കിലും വിവാഹം മറ്റൊരു ദിവസം നടത്താനാണ് ബന്ധുക്കളുടെ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+