ഇടുക്കിയില്‍ 23 പേര്‍ക്ക് കൊറോണ; രോഗം ഭേദമായി 15 പേര്‍, ആശങ്ക ഒഴിയാതെ ജില്ല
ഇടുക്കി: ജില്ലയില്‍ ഇന്ന് 23 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരുടെ വിവരങ്ങള്‍...
സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
1 & 2. ഏലപ്പാറ സ്വദേശിനികള്‍ (49, 20)
3 8. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശികളായ ഒരു കുടുംബത്തിലെ ആറു പേര്‍. (സ്ത്രീകള്‍ - 34, 3. പുരുഷന്‍ -39, 11, 68, 8)
9. കട്ടപ്പന സ്വദേശി (32)
10. കുമളി റോസാപ്പൂക്കണ്ടം സ്വദേശി (58)
11. നെടുങ്കണ്ടം സ്വദേശിനിയായ ഒരു വയസ്സുകാരി
12 & 13. ശാന്തന്‍പാറ സ്വദേശികളായ സഹോദരങ്ങള്‍ (22, 19)
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍
1. കട്ടപ്പന സ്വദേശി (56)
വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍:
1. കഞ്ഞിക്കുഴി സ്വദേശി (30)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1. അടിമാലി സ്വദേശി (30)
2. ദേവികുളം സ്വദേശി (20)
3. കരുണാപുരം സ്വദേശി (55)
4. കൊന്നത്തടി സ്വദേശി (30)
5. കൊന്നത്തടി സ്വദേശി (28)
6. മരിയാപുരം സ്വദേശി (22)
7. ഉടുമ്പന്‍ചോല സ്വദേശി (51)
8. തൊടുപുഴ സ്വദേശി (32)
ഷഹീന്‍ ബാഗ് സമരത്തിന് പിന്നില്‍ ബിജെപി; ലക്ഷ്യം ഇതായിരുന്നു... ആരോപണവുമായി എഎപി