ഇടുക്കിയിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് 81 വർഷം തടവ്
തൊടുപുഴ: ഇടുക്കിയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 81 വർഷം തടവുശിക്ഷ. ഇടുക്കി പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി. ആറുവയസ്സുള്ള കുട്ടിയെ, 2019 നവംബർ മുതൽ 2020 മാർച്ച് കാലയളവിൽ പീഡിപ്പിച്ച കേസിലാണ് ഓട്ടോ ഡ്രൈവറായ വിമലിനെ കോടതി 81 വർഷത്തേക്ക് ശിക്ഷിച്ചത്. ഇടുക്കി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമം, തുടർച്ചയായ ലൈംഗിക അതിക്രമം, അശ്ലീലച്ചുവയുള്ള പദപ്രയോഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിമലിനെ ദീർഘകാല തടവിന് വിധിച്ചത്. എന്നാൽ ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കുന്നതുകൊണ്ട് ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം തടവ് അനുഭവിച്ചാൽ മതിയാകും.

2019-ൽ രാജക്കാട് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്‌സോ കേസിലും ഇടുക്കി പോക്‌സോ അതിവേഗ കോടതി ശിക്ഷ വിധിച്ചു. പത്തുവയസ്സുള്ള ആൺകുട്ടിയെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ കേസിൽ അയൽവാസി കൂടിയായ പ്രതിക്ക് 40 വർഷം തടവും കോടതി വിധിച്ചു. വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാൽ, 20 വർഷം ഇയാൾ ജയിലിൽ കഴിഞ്ഞാൽ മതിയാകും.
ദിലുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളെ.... സൂപ്പർ കൂളായി ദിൽഷ ചിത്രങ്ങൾ കാണാം
രാജക്കാട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ 15 വയസ്സുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 12 വർഷം ശിക്ഷയും കോടതി വിധിച്ചു. വീടിന് അകത്തുകയറിയ ഇയാൾ പെൺകുട്ടിയെ കടന്നു പിടിക്കുക ആയിരുന്നു. തുടർന്ന് പെൺകുട്ടി ഇയാളുടെ കയ്യിൽ കടിച്ച് രക്ഷപ്പെട്ട് അടുത്ത വീട്ടിൽ അഭയം തേടി. സംഭവം ചോദ്യം ചെയ്ത പെൺകുട്ടിയുടെ അമ്മയേയും മറ്റൊരു ആൺകുട്ടിയെയും പ്രതി മർദിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications