ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു

  • By Desk
Google Oneindia Malayalam News

അടിമാലി: മഴക്കെടുതി രൂക്ഷമായി അനുഭവപ്പെട്ട ഇടുക്കി ജില്ലയിലെ ദുരന്തബാധിത സ്ഥലങ്ങള്‍ കേന്ദ്രത്തില്‍ നിന്നെത്തിയ സംഘം സന്ദര്‍ശിച്ചു. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അംഗം കമല്‍ കിഷോര്‍, ജോയിന്റ് സെക്രട്ടറി ഡോ. വി. തിരുപ്പഴക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

വയനാട്ടില്‍ ഒന്നാംഘട്ട ശുചീകരണം വന്‍വിജയം: മിഷന്‍ ക്ലീന്‍ പദ്ധതിയില്‍ അണിനിരന്നത് 75000 പേര്‍; കുടുംബശ്രീയില്‍ നിന്ന് മാത്രം 40200 പേര്‍

മുമ്പെങ്ങുമില്ലാത്ത വിധം ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നേരില്‍ക്കണ്ട് മനസ്സിലാക്കുവാനും അതിന്റെ പ്രത്യാഘാതങ്ങളും അതുമൂലമുണ്ടായിട്ടുള്ള നാശനഷ്ടങ്ങളും വിലയിരുത്തുന്നതിനുമാണ് കേന്ദ്രം സംഘം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. അടിമാലി കുമ്പന്‍ പാറയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലം സംഘം സന്ദര്‍ശിച്ചു.

Adimali

ഇവിടെയുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായും തകര്‍ന്ന് വീട്ടിലുണ്ടായിരുന്ന കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചിരുന്നു. മൂന്നാറിലെ എന്‍ജിനീയറിങ് കോളജിന്റെ ഭാഗത്തുണ്ടായ മണ്ണിടിച്ചിലും സംഘം വിശദമായി പരിശോധിച്ചു. തുടര്‍ന്ന് നല്ലതണ്ണിയില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചില്‍ നടന്ന ഇടത്തെത്തി തദ്ദദേശവാസികളില്‍ നിന്നും വിശദാംശങ്ങള്‍ തേടി.

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള ഉരുള്‍പൊട്ടലാണ് ഇത്തവണ ഉണ്ടായതെന്നും ഏക്കര്‍ കണക്കിന് ഭൂമി ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇല്ലാതായെന്നും പ്രദേശവാസികള്‍ പറഞ്ഞു. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ദിവസങ്ങളോളം ഇടുക്കി ഒറ്റപ്പെട്ടുപോയിരുന്നു. ഇടുക്കി ആര്‍ഡിഒ എം പി വിനോദിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും കേന്ദ്ര സംഘത്തോടൊപ്പം വിവിധ സ്ഥലങ്ങളില്‍ അനുഗമിച്ചു. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘം ജില്ലയിലെ കെടുതിയുടെ വ്യാപ്തി തിട്ടപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Idukki
English summary
Central team visits flood affected areas in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X