ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീണ്ടും മഴകനത്തു കൊരങ്ങാട്ടിയില്‍ ചെക്ക്ഡാം തകര്‍ന്നു വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചില്‍

  • By Desk
Google Oneindia Malayalam News

അടിമാലി: മഴയുടെ ഭീതിജനകമായ സാഹചര്യം വിട്ടൊഴിയാതെ ഇടുക്കി. മഴവീണ്ടും കനത്തതോടെ അടിമാലിയില്‍ നിരവിധി നാശനഷ്ടം. കൊരങ്ങാട്ടിമലയില്‍ ചെക്ക്ഡാം തകര്‍ന്ന് ശക്തമായ മണ്ണിടിച്ചിലും മഴവെള്ളപാച്ചിലും ഉണ്ടായി. ആര്‍ക്കും ആളപായമുള്ളതായി അറിവില്ല.

munnar

ചെക്ക്ഡാം തകര്‍ന്ന അടിമാലി പുഴ ദിശതെറ്റി ഒഴുകുകയാണ് നിലവില്‍ . അതിശക്തമായ മഴയില്‍ കൊന്നത്തടി, മൂന്നാര്‍, ആനച്ചാല്‍ തുടങ്ങിയ മേഖലകളില്‍ മണ്ണിടിഞ്ഞു. ആനവിരട്ടിയില്‍ കാറിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണു. കൊന്നത്തടിയില്‍ കടയിലേക്ക് മണ്ണിടിഞ്ഞുവീണു. മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിലേക്കും ശക്തമായ മണ്ണിടിച്ചിലുണ്ടായി.അടിമാലി മേഖലയില്‍ രാവിലെ മുതല്‍ കനത്തമഴയാണ് അനുഭവപെടുന്നത്. പാടശേഖരങ്ങളെല്ലാം വെള്ളക്കെട്ടുകള്‍കൊണ്ട് നിറഞ്ഞു.

mattupetty

മാട്ടുപെട്ടി അണക്കെട്ടും തുറന്നതോടെ മൂന്നാര്‍ പുഴയും കരകവിഞ്ഞ്്് ഒഴുകി. മുതിരപുഴയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭാരണകൂടം നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ ഗതാഗതം മുടങ്ങിയ പലമേഖലകളിലും വീണ്ടും ഗതാഗതം നിശ്ചലമായി. വൈദ്യുതിബന്ധവും പൂര്‍ണമായും നിശ്ചലമായി. വരും മണിക്കൂറുകളിലും മഴതുടര്‍ന്നാല്‍ കൂടുതല്‍ ദുരിതങ്ങള്‍ അടിമാലി മേഖലയില്‍ ആവര്‍ത്തിക്കും എന്നത് ഉറപ്പാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028

Idukki
English summary
Check dam damaged due to heavy rainfall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X