എസ്റ്റേറ്റിലെ ഇരട്ടക്കൊലപാതകം: പ്രതികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി ദമ്പതികള്‍...
ഇടുക്കി: കഴിഞ്ഞ ഞായറാഴ്ചയാണ് ഇടുക്കി നടുപ്പാറ എസ്റ്റേറ്റിലെ ഉടമ രാജേഷെന്ന ജേക്കബ് വര്‍ഗീസിനെയും, തൊഴിലാളിയായ മുത്തയ്യയ്യേയും എസ്റ്റേറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തില്‍ എസ്റ്റേറ്റില്‍ നിന്നും തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. അതിനിടിയിലാണ് പ്രതികളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി എസ്റ്റേറ്റിലെ ഒരു കുടുംബം മൊഴി നല്‍കിയത്. പ്രതികളില്‍ ഒരാളായ ബോബിനെ കൊലപാതകം നടന്ന രാത്രിയില്‍ സ്വന്തം വീട്ടില്‍ താമസിച്ചതിന് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചേരിയാര്‍ സ്വദേശികളായി ഇസ്രവേല്‍, ഭാര്യ കബില എന്നാവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

കൊല നടത്തിയ ശേഷം ബോബിനെത്തിയത് ഇവരുടെ വീട്ടിലേക്കാണ്. മോഷ്ടിച്ച 200 കിലോയോളം ഏലവും ബോബിന്റെ പക്കലുണ്ടായിരുന്നു. ഇത് വില്‍ക്കാന്‍ സഹായിച്ചത് ഇസ്രവേലാണ്. 25000 രൂപയും ഇതിനായി പ്രതിഫലം കിട്ടിയെന്നും ഇസ്രവേല്‍ പോലീസിനോട് പറഞ്ഞു. മോഷണംതന്നെയാണ് കൊലപാതകത്തിനു പ്രതികളെ പ്രേരിപ്പിച്ച ഘടകം എന്ന് നിഗമനത്തിലാണ് പോലീസ്.മോഷണം പോയ കാറും, കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കഴിഞ്ഞ ദിവസം മുരിക്കുംതൊടിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications