ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ് രാജേന്ദ്രന്‍ എംഎല്‍എയെ പാര്‍ട്ടിയും കൈവിട്ടു!!! എം എല്‍ എ നടത്തിയത് പാര്‍ട്ടിയുടെ കാഴ്ചപാടിന് വിരുദ്ധമായ പരാമര്‍ശം...!!!

  • By Desk
Google Oneindia Malayalam News

ദേവികുളം: ദേവികുളം സബ്കളക്ടര്‍ രേണു രാജിനെതിരെ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ നടത്തിയ വിവാദ പരാമര്‍ശം പാര്‍ട്ടി അംഗികരിക്കുന്നില്ലെന്ന് സി പി എം ജില്ലാ നേതൃത്വം. രാജേന്ദ്രന്റെ പ്രസ്ഥാവനയോട് യോജിക്കുന്നെല്ലെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് പത്രസമ്മേളനത്തിലാണ് വ്യക്തമാക്കിയത്. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീപുരുഷ സമത്വത്തിനുവേണ്ടിയാണ് സിപി എം നിലകൊള്ളുന്നതെന്നും ജില്ലാനേതൃത്വം അഭിപ്രായപ്പെട്ടു.

50 കോടിയുടെ രാജ്യാന്തര സ്റ്റേഡിയം അവഗണിക്കുന്നു; പത്തനംതിട്ട മുനിസിപ്പൽ ഓഫീസിലേക്ക് സിപിഐ മാർച്ചും ധർണയും

അതേസമയം മൂന്നാര്‍ പഞ്ചായത്ത് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്ന് ചൂണ്ടികാട്ടി ഹൈകോടതിയില്‍ ഹര്‍ജി നല്‍കാനാണ് അഡിഷണല്‍ എജി രജിത്ത് തമ്പാനുമായി ദേവികുളം സബ്കളക്ടര്‍ രേണു രാജ് നടത്തിയ കൂടി കാഴ്ച്ചക്കു ശേഷം തീരുമാനിച്ചത്. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിനു കേസ് നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു.

Renu and Rajendran

ടാറ്റ ടീ കമ്പിനി മൂന്നാര്‍ പഞ്ചായത്തിനു നല്‍കിയ ഭൂമിയില്‍ റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നിര്‍മ്മാണം നടക്കുന്നു എന്നായിരുന്നു പരാതി. ജില്ലാകളക്ടറുടെ എന്‍ ഒ സി ഇല്ലാതെയാണ് പണി നടക്കുന്നതെന്ന് ബോധ്യപ്പെട്ടതോടെ സ്‌റ്റോപ്പ് മെമോ നല്‍കുകയും ചെയ്തു. കോടതി ഉത്തരവും സബ്കളക്ടറുടെ നിര്‍ദ്ദേശവും നിലനില്‍ക്കെ വീണ്ടും പണി ആരംഭിച്ചതാണ് പുതിയ വിവാദങ്ങള്‍ക്കിട വരുത്തിയത്.

Idukki
English summary
CPM Idukki district committee against S Rajendran MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X