Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ മഴക്ക് നേരിയ ശമനം: നാലു ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ നിരവധി നാശനഷ്ടം

തൊടുപുഴ:ശക്തമായ പെയ്തുകൊണ്ടിരുന്ന മഴക്ക് നേരിയ ശമനമുണ്ടായതോടെ ആശ്വസത്തിലാണ് ഇടുക്കി ജനത. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കാലവര്‍ഷം തകര്‍ത്ത് പെയ്തപ്പോള്‍ നിരവധി നാശനഷ്ടങ്ങളാണ് ജില്ലയിലുണ്ടായത.് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴിയില്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ ഉരുള്‍പൊട്ടി.മൂലമറ്റം- വാഗമണ്‍ റൂട്ടില്‍ ഇലപ്പള്ളി എടാട്ടിന് സമീപം ഉരുള്‍പൊട്ടി. മണ്ണും കല്ലും റോഡിലേയ്ക്ക് പതിച്ച് ഗതാഗത തടസമുണ്ടായി.വട്ടവടയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കുടിവെള്ള സംവിധാനങ്ങള്‍ക്കായി സ്ഥാപിച്ചിരുന്ന പൈപ്പുകളെല്ലാം തകര്‍ന്നതോടെ പ്രദേശവാസികളുടെ സാധാരണ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്.

idukki

നെടുങ്കണ്ടം കല്‍ക്കുന്തല്‍ സ്വദേശി മുല്ലശ്ശേരി നൗഷാദ്, കാല്‍വരരിമൗണ്ട് സ്വദേശി സുരേഷ്‌കുമാര്‍, കുടയത്തൂര്‍ സ്വദേശി നയനാന്‍ വി.വി എന്നിവരുടെ വീടുകള്‍ കനത്ത മഴയില്‍ ഭാഗീകമായി തകര്‍ന്നു. കട്ടപ്പന - അടിമാലി ,കട്ടപ്പന എര്‍ണാകുളം റോഡുകളിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തില്‍ മണ്ണ് നീക്കം ചെയ്തു പിന്നീട് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

rain

ഗ്രാമീണ റോഡുകളിലെ ഗതാഗതം മണ്ണിടിച്ചില്‍മൂലം തടസ്സപ്പെട്ടിരുന്നു.വിവിധ ഇടങ്ങളില്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറി കനത്ത നാശനഷ്ടമാണ് ഉണ്ടായത്. സ്ഥിതികരണ കണക്കുകള്‍ കൂടി പുറത്തു വരുമ്പോള്‍ കോടികളുടെ നാശനഷ്ടമാകും ജില്ലയില്‍ രേഖപെടുത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+