പന്നിയാര്‍കുട്ടി മഴഭീതിയില്‍തന്നെ; ഇക്കുറി എന്താകും? മലയിടുക്കില്‍ ഭീതിയോടെ മനുഷ്യ ജീവിതങ്ങള്‍...!!!
രാജാക്കാട്: പ്രളയം തകര്‍ന്ന പന്നിയാറുകൂട്ടി.ഓര്‍മകളില്‍ ഇന്നും പ്രളയകാലത്തെ മഴവെള്ളപാച്ചിലിന്റെയും മണ്ണിടിച്ചിലിന്റെയും ഓര്‍മകളില്‍തന്നെയാണ് ഈ ഗ്രാമം.ആ ഓര്‍മകളില്‍ നിന്നുകൊണ്ടുതന്നെ ഇക്കുറിയും ആശങ്കയുടെ മുള്‍മുനയിലാണ് ഇവിടുത്തുകാര്‍ കഴിഞ്ഞുകൂടുന്നത്. പന്നിയാര്‍കുട്ടി ഇപ്പോഴും വന്‍ മണ്ണിടിച്ചില്‍ ഭീഷിണിയിലാണ്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് പതിനാറിനുണ്ടായ മണ്ണിടിച്ചിലില്‍ ആറ് വീടുകളും പതിമൂന്ന് കടകളും ഇവിടെ പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ വാടക വീടുകളിലും ബന്ധുവീടുകളിലുമാണ് ഇപ്പോഴും അന്തിയുറങ്ങുന്നത്. കഴിഞ്ഞ പ്രളയകാലത്ത് മുന്നൂറ് അടിയോളം ഉയരത്തില്‍ നിന്നും ഒരു മലയുടെ ഭാഗം ഇടിഞ്ഞ് പന്നിയാറുകൂട്ടി ടൗണിലേയ്ക്കും പുഴയിലേയ്ക്കും പതിയ്ക്കുകയായിരുന്നു.ദിവസങ്ങള്‍ക്കു ശേഷമാണ് പന്നിയാര്‍കുട്ടിയുടെ ഭീതിപ്പെടുത്തുന്ന ദൃശ്യം പുറംലോകം അറിയുന്നത്.

ആഴ്ചകള്‍ക്കൊടുവിലാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചെറിയ മഴ പെയ്താല്‍പോലും ഇതുവഴിയുള്ള ഗാതഗതം പൂര്‍ണ്ണമായി നിലയ്ക്കുന്ന സ്ഥിതിയാണിപ്പോള്‍. മണ്ണിടിച്ചില്‍ ഉണ്ടായ ഭാഗത്ത് വീണ്ടും മണ്‍തിട്ടകള്‍ നിലംപൊത്താവുന്ന അവസ്ഥയിലാണ്.മലമുകളില്‍ താമസിക്കുന്ന പലരും മഴശക്തമാകുന്നതിന്മുമ്പേ ഭയം കാരണം വാടക വീടെടുത്ത് മാറുന്നതിനുള്ള തയ്യാറെടുപ്പിലാണ്. റോഡു നിര്‍മ്മാണമടക്കം നടക്കുന്നുണ്ടെങ്കിലും ഇൗ മഴക്കാലം പന്നിയാര്‍കുട്ടി നിവാസികകള്‍ക്ക്് വെല്ലുവിളിതന്നെയാണ്.












Click it and Unblock the Notifications