ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡില്ല, വിളകള്‍ വില്‍ക്കാന്‍ കഴിയുന്നില്ല; ഇത് ഇടമലക്കുടിയിലെ കര്‍ഷകരുടെ വാക്കുകള്‍! ഉല്‍പ്പന്നങ്ങളുടെ വിലയിടിവും ഇവ വിപണിയില്‍ എത്തിക്കുന്നതിനുള്ള അമിതമായ ചിലവും ഇടമലക്കുടിയിലെ കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആദിവാസി വിഭാഗങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗം കൃഷിയാണ്. എന്നാല്‍ ഗതാഗത യോഗ്യമായ റോഡില്ലാത്തതിനാല്‍ കാര്‍ഷിക വിളകള്‍ വിപണിയില്‍ എത്തിച്ച് വില്‍പ്പന നടത്താന്‍ കഴിയാതെ ദുരിതമനുഭവിക്കുകയാണ് ഇടമലക്കുടിയിലെ കര്‍ഷകര്‍. ഉല്‍പ്പന്നങ്ങളുടെ വിലയിടിവും ഇവ വിപണിയില്‍ എത്തിക്കുന്നതിനുള്ള അമിതമായ ചിലവും ഇടമലക്കുടിയിലെ കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു.

<strong>പെരിയ കൊലപാതകം: സി ബി ഐ അന്വേഷണം നടത്തുന്നത് വരെ കോണ്‍ഗ്രസും, യു ഡി എഫും സമരം തുടരും, മോദി രാജ്യരക്ഷയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുപയോഗിക്കുന്നുവെന്ന് രമേശ് ചെന്നിത്തല</strong>പെരിയ കൊലപാതകം: സി ബി ഐ അന്വേഷണം നടത്തുന്നത് വരെ കോണ്‍ഗ്രസും, യു ഡി എഫും സമരം തുടരും, മോദി രാജ്യരക്ഷയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുപയോഗിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

കുരുമുളക്, ഏലം, കാപ്പി, തെങ്ങ്, റബര്‍, കമുങ്ങ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷി. നിലവില്‍ കുരുമുളക് അടക്കമുള്ള കാര്‍ഷിക വിളകളുടെ വിലതകര്‍ച്ച വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഗതാഗതയോഗ്യമായ റോഡുണ്ടായാല്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാകുമെന്നതാണ് കുടിനിവാസികള്‍ പറയുന്നത്.

Road

മൂന്നാറില്‍ നിന്നും ഇടമലക്കുടി മുളകുന്തറവരെ കോണ്‍ഗ്രീറ്റ് ചെയ്ത റോഡ് നിര്‍മ്മിച്ചാല്‍ പ്രശ്നത്തിന് പരിഹാരമാകുമെന്നതാണ്് കുടിനിവാസികളുടെ അഭിപ്രായം. നിലവില്‍ മൂന്നാറിലേക്കടക്കം വിളകള്‍ എത്തിക്കുന്നതിന് ചുമട്ടുകൂലി അധികമായതിനാല്‍ തമിഴ്നാട്ടിലേയ്ക്ക് എത്തിച്ചാണ് വില്‍പ്പന നടത്തുന്നത്. ഇത്തരത്തില്‍ വില്‍പ്പന നടത്തിയാല്‍ പോലും ഉല്‍പ്പാദന ചിലവിന്റെ പകുതിപോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.

Idukki
English summary
Farmers troublin g in Idamalakkudy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X