ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്തച്ചൂട്... കശുവണ്ടി കര്‍ഷകര്‍ പ്രതിസന്ധിയില്‍!

  • By Desk
Google Oneindia Malayalam News

നെടുംകണ്ടം: ചൂടേറിയതോടെ ജില്ലയിലെ കശുവണ്ടി കര്‍ഷകര്‍ പ്രതിസന്ധിയില്‍.മാര്‍ച്ച് മുതല്‍ മെയ്മാസം വരെയുള്ള കാലയളവില്‍ ഹൈറേഞ്ചേിലെ കര്‍ഷകരുടെ പ്രധാന വരുമാനമാണ് കശുവണ്ടി അഥവ പറങ്കിയണ്ടി. എന്നാല്‍ ഇത്തവണ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കശുവണ്ടിയുടെ ഉത്പാദനത്തില്‍ വലിയ കുറവ് സംഭവിച്ചിട്ടുള്ളത് കര്‍ഷകര്‍ക്ക് തരിച്ചടിയാകുകയാണ്. കാപ്പികുരുവും കുരുമുളകുമെല്ലാം വിളവെടുത്ത ശേഷമാണ് ഹൈറേഞ്ചില്‍ കശുവണ്ടിയുടെ വിളവെടുപ്പ് ആരംഭിക്കുന്നത്.

<strong><em>പ്രിയങ്ക ഗാന്ധിക്ക് പാചകം അറിയുമോ? ആദ്യ സംവാദത്തില്‍ പ്രിയങ്ക നേരിട്ടത് തീപ്പൊരി ചോദ്യങ്ങള്‍</em></strong>പ്രിയങ്ക ഗാന്ധിക്ക് പാചകം അറിയുമോ? ആദ്യ സംവാദത്തില്‍ പ്രിയങ്ക നേരിട്ടത് തീപ്പൊരി ചോദ്യങ്ങള്‍

ഇക്കാരണം കൊണ്ട് തന്നെ പറങ്കിയണ്ടിയുടെ വിളവെടുപ്പ് കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷനല്‍കിയിരുന്നു.പക്ഷെ ഇത്തവണ ഉണ്ടായിട്ടുള്ള ഉത്പാദനക്കുറവ് വലിയ നിരാശയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.ഒരു കിലോ കശുവണ്ടിക്ക് 105 രൂപയാണ് ഇപ്പോഴത്തെ വിപണി വില.പോയ വര്‍ഷമിത് 290 രൂപയായിരുന്നു.വിളവെടുപ്പാരംഭിക്കുന്ന കാലയളിവിലാണ് സാധാരണയായി കശുവണ്ടിക്ക് ഉയര്‍ന്ന വില ലഭിക്കേണ്ടത്.വേനല്‍ മഴ പെയ്യുന്നതോടെ കശുവണ്ടിയുടെ നിറം മങ്ങുകയും വില കുറയുകയും ചെയ്യും.

Cashew nuts

നിലവിലെ സാഹചര്യത്തില്‍ വീണ്ടും വില കുറഞ്ഞാല്‍ കശുവണ്ടിയുടെ പെറുക്ക് കൂലി പോലും ലഭിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു.കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന കടുത്ത ചൂടാണ് കശുവണ്ടിയുടെ ഉത്പാദനത്തെ ബാധിച്ചിട്ടുള്ളത്.ചൂടേറിയതോടെ പൂവ് കൂടുതലായി കരിയുകയും കൊഴിയുകയും ചെയ്തു.ഇതര കാര്‍ഷിക വിളകളെന്ന കശുവണ്ടിക്കുണ്ടായിട്ടുള്ള വിലക്കുറവും ഉത്പാദനക്കുറവും ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാണ് സമ്മാനിക്കുന്നത്.

Idukki
English summary
Heavy heat; Cashew farmers are troubled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X