മാലിന്യം ഇട്ടതിനെ ചൊല്ലി വാക്കുതര്‍ക്കം: ഇടുക്കിയില്‍ യുവാവിന്റെ കൈ വെട്ടിമാറ്റി വീട്ടമ്മ, പ്രതി ഒളിവില്‍
ഇടുക്കി: മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈ വെട്ടിമാറ്റി. ഇടുക്കി അണക്കരയിലാണ് സംഭവം. ഏഴാം മൈല്‍ സ്വദേശി മനുവിന്റെ കയ്യാണ് അയല്‍വാസിയായ ജോമോള്‍ വെട്ടിമാറ്റിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. പ്രതിക്കായി അന്വേഷണം ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു.

അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. യുവാവിനെ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജോമോളും കുടുംബവും നിരന്തരം പ്രശ്‌നമുണ്ടാക്കാറുണ്ടെന്ന് മനവുന്റെ ഭാര്യ ദിവ്യ പറയുന്നു. അയല്‍ക്കാരുമായി അവര്‍ എപ്പോഴും വഴക്കുണ്ടാക്കും. ഇതിന് മുമ്പ് ജോമോളുടെ ഭര്‍ത്താവ് അയല്‍വാസിയെ വെട്ടിയിരുന്നു. പക്ഷേ അന്ന് കേസൊന്നും ഉണ്ടായിരുന്നില്ല. തന്റെ ഭര്‍ത്താവിനെ കൊല്ലാന്‍ വേണ്ടിയാണ് ജോമോള്‍ വെട്ടിയതെന്ന് മനുവിന്റെ ഭാര്യ ആരോപിക്കുന്നു.
റോഡില്‍ മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് മനുവിന്റെ സുഹൃത്ത് പറഞ്ഞു. ഒരു പ്രകോപനവും ഇല്ലാതെയാണ് വെട്ടിയത്. ജോമോള്‍ മുമ്പ് തന്റെ അച്ഛന്റെ കൈ വെട്ടിയിട്ടുണ്ട്. അന്ന് പൊലീസില്‍ പരാതി കൊടുത്തെങ്കിലും നടപടിയുണ്ടായില്ലെന്ന് സുഹൃത്ത് ജിബിന്‍ പറഞ്ഞു. അതേസമയം, മനുവിന്റെ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.
ആരുടെയും മനം മയക്കുന്ന ഫോട്ടോസിൽ തിളങ്ങി പ്രഗ്യ ജസ്വാൾ












Click it and Unblock the Notifications