Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂടല്‍മഞ്ഞ് വില്ലനായി; സത്രം എയര്‍സ്ട്രിപ്പില്‍ വിമാനം ഇറക്കാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു

ഇടുക്കി: സത്രം എയര്‍സ്ട്രിപ്പില്‍ വിമാനം ഇറക്കാനുള്ള ശ്രമം രണ്ടാം തവണയും പരാജയപ്പെട്ടു. കൊച്ചിയില്‍ നിന്നെത്തിച്ച എന്‍ സി സി വിമാനം പരീക്ഷണ പറക്കലിനിടെ റണ്‍വേക്ക് തൊട്ടുമുകളില്‍ എത്തിച്ചിരുന്നതാണ്. എന്നാല്‍ എയര്‍സ്ട്രിപ്പില്‍ ഇറക്കാനുള്ള നീക്കം വിജയിച്ചില്ല. മൂടല്‍മഞ്ഞാണ് ലാന്‍ഡിംഗിന് തടസമുണ്ടാക്കുന്നത്. രണ്ട് തവണ വട്ടമിട്ട് പറന്ന ശേഷം വിമാനം കൊച്ചിയിലേക്ക് മടങ്ങി.

നേരത്തേയും സത്രം എയര്‍സ്ട്രിപ്പില്‍ വിമാനം ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. 650 മീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് എയര്‍സ്ട്രിപ്പ്. ഇവിടെ ചെറുവിമാനം ഇറക്കാനാണ് ശ്രമം. എയര്‍ സ്ട്രിപ്പിന് സമീപത്തുള്ള മണ്‍തിട്ടയാണ് നേരത്തെ തടസം ഉണ്ടാക്കിയിരുന്നത്. എന്‍ സി സി കേഡറ്റുകളുടെ പരിശീലനത്തിന് വേണ്ടിയാണ് സംസ്ഥാന പി ഡബ്ല്യു ഡി വകുപ്പ് സത്രത്തില്‍ എയര്‍ സ്ട്രിപ്പ് നിര്‍മിക്കുന്നത്.

AD

ഇതിനിടെ എയര്‍സ്ട്രിപ്പ് നിര്‍മാണം ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേ എയര്‍സ്ട്രിപ്പിനെതിരായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. തൊട്ടടുത്തുള്ള പെരിയാര്‍ കടുവാ സങ്കേതത്തിന് എയര്‍ സ്ട്രിപ്പ് ഭീഷണിയാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്ന് 630 മീറ്റര്‍ അകലെ മാത്രമാണ് പദ്ധതിയുടെ മേഖല എന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എയര്‍സ്ട്രിപ്പ് മൃഗങ്ങളുടെ സഞ്ചാരപാതയെ ബാധിക്കും എന്ന് മാത്രമല്ല അവയുടെ ആവാസ വ്യവസ്ഥയേയും തകര്‍ക്കും എന്നാണ് പരിസ്ഥിതി വാദികള്‍ പറയുന്നത്. ഇത് മൃഗങ്ങളുടെ പ്രജനന ശേഷി കുറയ്ക്കും എന്നും പക്ഷികള്‍ വരാതെയാകും എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

യാ...മക്കളെ... ഏതാ ലുക്ക്; മൊഞ്ചത്തി ലുക്കുമായി നിഖില വിമല്‍

വണ്ടിപ്പെരിയാറിനടുത്ത് സത്രം ഭാഗത്ത് എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ല എന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേസമയം എതിര്‍പ്പുകളും പ്രശ്‌നങ്ങളും പരിഹരിച്ച് സത്രം എയര്‍സ്ട്രിപ്പ് പദ്ധതിയുമായി മുന്നോട്ട് പോകാനാകും എന്ന പ്രതീക്ഷയിലാണ് എന്‍ സി സി. എന്‍ സി സി ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റ്‌നന്റ് ജനറല്‍ ഗുര്‍ബീര്‍ പാല്‍ സിങ് കൊച്ചിയില്‍ എത്തിയപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+