Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിനോടിച്ച് കെ റെയില്‍ നടപ്പാക്കും;വിവാദ പ്രസംഗവുമായി വീണ്ടും സിവി വര്‍ഗീസ്

ഇടുക്കി: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ വീണ്ടും ഭീഷണി പ്രസംഗവുമായി സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത് തുടര്‍ന്നാല്‍ കെ സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പാക്കുമെന്നായിരുന്നു സി വി വര്‍ഗീസ് പറഞ്ഞത്. നെടുങ്കണ്ടത്ത് വച്ച് നടന്ന ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിവേഗ റെയിലിനായുള്ള സര്‍വേ കല്ലുകള്‍ പിഴുതെറിയാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ ഇന്ത്യയിലെ ജനങ്ങള്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്ന് പിഴുതെറിയുകയാണ് എന്നും സി വി വര്‍ഗീസ് പറഞ്ഞു.

കെ റെയില്‍ സമരത്തിന് എത്തുന്ന ആളുകളെ മണ്ണെണ്ണ ഒഴിച്ച് കൊല്ലാനാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ സമരത്തിനിടെ ശ്രമിക്കുന്നതെന്നും സി വി വര്‍ഗീസ് ആരോപിച്ചു. കേരളത്തിലെ സര്‍ക്കാര്‍ വികസന രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആ വികസന മുന്നേറ്റത്തിന്റെ ഭാഗമായി കാസര്‍കോട് നിന്നും ഒരാള്‍ക്ക് നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെത്താന്‍ സാധിക്കും. തിരുവനന്തപുരത്തു നിന്നും നാലു മണിക്കൂര്‍ കൊണ്ട് കാസര്‍കോടെത്താം. അതിന് ആവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

1

അപ്പോഴാണ് കല്ല് തങ്ങള്‍ പിഴുതെടുക്കുമെന്ന് സുധാകരന്‍ പറയുന്നത്. സുധാകരന്റെ മാത്രമല്ല, കോണ്‍ഗ്രസിനെ ആകെ ഇന്ത്യയിലെ ജനങ്ങള്‍ പിഴുതെടുത്തു കൊണ്ടിരിക്കുകയാണെന്നും ഇനി ഒരിടത്തും പിഴുതെറിയാനില്ലെന്നും സി വി വര്‍ഗീസ് പരിഹസിച്ചു. കേരളത്തിന്റെ വികസനം തടയുന്നതിനായി ആളുകളെ സംഘടിപ്പിക്കാന്‍ ബി ജെ പിയും കോണ്‍ഗ്രസും ഒത്തു ചേരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിനെ ഉടുമുണ്ടില്ലാതെ ഇടുക്കിയില്‍ നിന്ന് ഓടിക്കുമെന്നും സി വി വര്‍ഗീസ് പറഞ്ഞു.

2

നേരത്തയെും സുധാകരനെതിരെ വിവാദ പരാമര്‍ശവുമായി സി വി വര്‍ഗീസ് പ്രസംഗിച്ചിരുന്നു. സുധാകരന്റെ ജീവിതം സി പി ഐ എം കൊടുക്കുന്ന ഭിക്ഷയാണെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ലാത്തത് കൊണ്ടു മാത്രമാണ് സുധാകരന്‍ ജീവിച്ച് പോകുന്നതെന്നും സി വി വര്‍ഗീസ് നേരത്തെ പറഞ്ഞത് വലിയ വിവാദമായിരുന്നു. സി പി ഐ എമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണം എന്നും സി വി വര്‍ഗീസ് ഭീഷണിപ്പെടുത്തിയിരുന്നു.

Recommended Video

cmsvideo
    കേരള: കെ സുധാകരനെതിരെ വീണ്ടും സി വി വര്‍ഗ്ഗീസ്‌
    3

    കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സി പി ഐ എം ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു സി വി വര്‍ഗീസിന്റെ വിവാദ പരാമര്‍ശം. ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ വിദ്യാര്‍ത്ഥി ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കെ എസ് യു നേതാവ് നിഖില്‍ പൈലിയെ സുധാകരന്‍ ന്യായീകരിച്ചിരുന്നു. ഇതിനെതിരെയായിരുന്നു സി വി വര്‍ഗീസിന്റെ പ്രസംഗം. പ്രസംഗം വിവാദമായെങ്കിലും പറഞ്ഞതിനെ ന്യായീകരിച്ച് സി വി വര്‍ഗീസ് രംഗത്തെത്തിയിരുന്നു.

    4

    ധീരജ് മരണം ഇരന്നുവാങ്ങിയതാണെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. പ്രതികളെ ജയിലില്‍ നിന്നിറക്കി ഇടുക്കിയിലൂടെ നടത്തുമെന്നും പറഞ്ഞു. സുധാകരന്‍ ഇടുക്കിയില്‍ വന്ന് പറഞ്ഞതിനുള്ള മറുപടിയാണ് താന്‍ പറഞ്ഞത് എന്നായിരുന്നു സി വി വര്‍ഗീസ് പറഞ്ഞത്. സന്ദര്‍ഭത്തിന് അനുസരിച്ചുള്ള ഒരു മറുപടിയാണ് നല്‍കിയതെന്നും ഏറ്റവും മാന്യമായി സത്യം പറഞ്ഞതാണ് എന്നുമായിരുന്നു സി വി വര്‍ഗീസ് പറഞ്ഞത്. അതേസമയം സി വി വര്‍ഗീസിന്റെ പ്രസംഗം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+