Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ അതിശക്തമായ മഴ; വീടുകള്‍ തകര്‍ന്നു, പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

ഇടുക്കി: ജില്ലയില്‍ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം. ഉടുമ്പന്‍ചോലയില്‍ ഇന്നലെ രാത്രിയില്‍ പെയ്ത അതിശക്തമായ മഴയില്‍ വിവിധ ഇടങ്ങളില്‍ നാശനഷ്ടമുണ്ടായി. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഉടുമ്പന്‍ചോല കിഴവിക്കാനം ഇ എം എസ് കോളനിയിലെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.

വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അതിനിടെ മഴ ശക്തമായതോടെ പന്നിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ഇടുക്കി പൊന്മുടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. 10 സെന്റിമീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകളും തുറന്നത്. ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവല്‍ ആയ 706.50 മീറ്റര്‍ കടന്നിട്ടുണ്ട്.

rain

ഈ സാഹചര്യത്തില്‍ മുന്‍കരുതലെന്നോണം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്ന് അധികൃതര്‍ അറിയിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായി മഴ തുടരുന്നുണ്ട്. ഇത് കാരണം പൊന്മുടി ജലസംഭണിയിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി ജില്ലയില്‍ ശക്തമായ മഴക്കുള്ള സാധ്യത പരിഗണിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതിനിടെ ഇടുക്കി അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് സംഭരണശേഷിയുടെ പകുതിയില്‍ എത്തിയിട്ടുണ്ട്. 2023 മാര്‍ച്ചിന് ശേഷം ആദ്യമായാണ് വെള്ളം അണക്കെട്ടിന്റെ 50 ശതമാനത്തിലേക്ക് എത്തുന്നത്. നിലവില്‍ 737.134 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. 3.991 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് 24 മണിക്കൂറില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ ദിവസം ജില്ലയില്‍ 10.4 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+