ഇടുക്കിയില്‍ പ്രളയം: ഉരുള്‍പൊട്ടലിലും മണ്ണിടിച്ചലിലും കാണാതായത് പത്തിലധികം പേരെ! ഒരു മരണം
Recommended Video

അടിമാലി: ഒറ്റരാത്രികൊണ്ട് തീരദുരിതത്തിനാണ് ഇടുക്കി ജനത സാക്ഷികളായത്. കഴിഞ്ഞ 48 മണിക്കൂറായി തുടര്‍ച്ചായായി പെയ്യുന്ന മഴ ഇന്നലെ രാത്രിയോടെ പ്രളയമായി മാറിയതോടെ വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പത്തിലധികംപേരെ കാണാതായി. അടിമാലിക്ക് സമീപം മണ്ണിടിഞ്ഞ് ആറോളംപേര്‍ മണ്ണിനടയില്‍ കുടുങ്ങി. ഇതില്‍ ഒരാള്‍ മരണപെട്ടു. രണ്ടുപേരെ രക്ഷപെടുത്തിയെന്നാണ് സൂചന മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

അടിമാലി എട്ടുമുറിയില്‍ പുത്തന്‍കുന്നേല്‍ ഹസ്സന്റെ വീട്ടിലേക്കാണ് രാത്രി മൂന്നുമണിയോടെ മണ്ണിടിഞ്ഞ് വീണത്. പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടി രണ്ടുപേരെയും മുരിക്കാശേരിക്കടുത്ത് രാജപുരത്ത് ഉരുള്‍പൊട്ടി മൂന്നുപേരെയും കാണാതായി. മാങ്കടവ് ഓടക്കസിറ്റിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. നിരവധി ഇടങ്ങളില്‍ മഴക്കെടുതിയില്‍ പരിക്കേറ്റവരെ ജില്ലയിലെ വിവിധ ആശുപത്രികള്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ വ്യപകമായ നാശനഷ്ടമാണ് ഒറ്റരാത്രികൊണ്ട് സംഭവിച്ചത്. വിവിധ ഇടങ്ങളില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കൊച്ചിമധുര ദേശീയപാതയില്‍ രാത്രിയോടെ മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിവീണും ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു ഗ്രാമീണ റോഡുകളെല്ലാം ഭാഗീകമായി ഗതാഗതം നിലച്ച അവസ്ഥയിലാണ്. വിവിധ ഇടങ്ങളില്‍ നിന്നുള്ളവര്‍ ഇന്നലെ രാത്രിയില്‍ റോഡുകളില്‍ കുടുങ്ങി കിടക്കുകയാണ്.വരും മണിക്കൂറുകളില്‍ മാത്രമേ ജില്ലയുടെ മഴക്കെടുതികള്‍ പൂര്‍ണമായും പുറത്തു വരികയുള്ളൂ.













Click it and Unblock the Notifications