ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയമേഖലകള്‍ സന്ദര്‍ശിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി: എട്ടുമുറിയിലെ മണ്ണിടിച്ചില്‍ മേഖലയിലും

  • By എസ് ഉദയ്
Google Oneindia Malayalam News

അടിമാലി: കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായ അടിമാലിയിലെ വിവിധ മേഖലകളില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. അഞ്ച് പേരുടെ ജീവന്‍ കവര്‍ന്ന എട്ടുമുറിയിലെ മണ്ണിടിച്ചില്‍ മേഖലയിലും രണ്ട് പേരുടെ ജീവന്‍ കവര്‍ന്ന കുരങ്ങാട്ടിയിലും എത്തിയ അദ്ദേഹം സ്ഥിഗതികള്‍ വിലയിരുത്തി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ദുരിതബാധിതര്‍ക്ക് സഹായം എത്തിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സന്ദര്‍ശന ശേഷം ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

oommenchandyinidukki-1

എട്ടുമുറിയിലെ മണ്ണിടിച്ചിലില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹസന്‍കുട്ടിയെ ഉമ്മന്‍ ചാണ്ടി ആശുപത്രിയിലെത്തി ആശ്വസിപ്പിച്ചു. 2013ല്‍ ചീയപ്പാറ ദുരന്തമുണ്ടായപ്പോഴും അന്ന മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അടിമാലിയിലെത്തി ിതിഗതികള്‍ വിലയിരുത്തിയിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ മനസിലാക്കി ഏഴര കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അന്ന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ കെട്ടിട നിര്‍മ്മാണംപൂര്‍ത്തിയായിട്ടും ആശുപത്രി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് സര്‍ക്കാരിന്റെ അനാസ്ഥമൂലമാണെന്ന് അദ്ദേഹം കുറ്റപെടുത്തി. ജില്ലാ നേതാക്കളോടൊപ്പമാണ് ഉമ്മന്‍ചാണ്ടി അടിമാലിയിലെ ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചത്.

Idukki
English summary
Idukki Local News about former cm oommen chandy visits disater areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X