ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുത്തുങ്കല്‍ വെള്ളച്ചാട്ടം സജ്ജീവം: ഹൈറേഞ്ചിന്റെ അതിരപ്പള്ളിയിലേക്ക് സഞ്ചാരികളെത്തുന്നു...

  • By Desk
Google Oneindia Malayalam News

രാജാക്കാട്: പ്രളയ കലിയടക്കി വശ്യതയുടെ നിര്‍ച്ചാലുകള്‍ വഴിമാറി ഒഴുകുന്ന ഒരു വെള്ളച്ചാട്ടമുണ്ട് ഇടുക്കിയില്‍.ഹൈറേഞ്ചിന്റെ അതിരപ്പള്ളി എന്നറിയപ്പെടുന്ന രാജാക്കാട് കുത്തുങ്കല്‍ വെള്ളച്ചാട്ടം. നൂറടിയിലധികം ഉയരത്തില്‍ നിന്നും താഴോട്ട് പതിയ്ക്കുന്ന വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനായി മഴ മാറയതോടെ ധാരളം ആളുകള്‍ ഇവിടെ എത്തി തുടങ്ങി.

പന്നിയാര്‍ പുഴയുടെ ഭാഗമായ കുത്തുങ്കല്‍ വെള്ളച്ചാട്ടം ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. എന്നാല്‍ വര്‍ഷകാലത്ത് മാത്രമാണ് ഈ വെള്ളച്ചാട്ടം സജീവമാകുന്നത്. കുത്തുങ്കല്‍ ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രോജക്ടിന്റെ ഭാഗമായി പന്നിയാര്‍ പുഴയക്ക് കുറുകെ മുക്കുടിയില്‍ ചെക്ക് ഡാം നിര്‍മ്മിച്ചപ്പോള്‍ താഴോട്ടുള്ള നീരൊഴുക്ക് നിലയ്ക്കുകയും വെള്ളച്ചാട്ടം അപ്രതിക്ഷമാകുകയും ചെയ്തിരുന്നു. നിലവില്‍ ശക്തമായ മഴയില്‍ ചെക്ക് ഡാം നിരയുകയും ഷട്ടറുകള്‍ ഇല്ലാത്തതിനാല്‍ കവിഞ്ഞൊഴുകുന്നതിനാലുമാണ് മഴ ശമിച്ചിട്ടും വെള്ളച്ചാട്ടം സമജീവമായി നിലനില്‍ക്കുന്നത്.

kuthungalwaterfallidukki-

ഇടുക്കി ജില്ലയില്‍ ഏറ്റഴും വലിയ ടൂറിസം സാധ്യതകള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് കുത്തുങ്കല്‍.എന്നാല്‍ അണക്കെട്ട് നിര്‍മ്മിച്ചതോയതോടെ അസ്തമിച്ചത് ഒരുനാടിന്‍രെ ടൂറിസം സ്വപ്‌നങ്ങള്‍കൂടിയാണ്. ഇത്രയും മനോഹരമായ വെള്ളച്ചാട്ടം ഹൈറേഞ്ചില്‍ മറ്റെവിടെയും കാണാന്‍ കഴിയില്ലെന്നാണ് സഞ്ചാരികളുടേയും അഭിപ്രായം.

Idukki
English summary
idukki local news about koothunkal waterfalls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X