ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെറുതോണിയിലെ യാത്രാക്ലേശത്തിന് പരിഹാരവുമായി കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍: തിങ്കള്‍ മുതല്‍!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നതിനാല്‍ ഇടുക്കി, മരിയാപുരം, ഡാംടോപ്പ്, നാരകക്കാനം, ഡബിള്‍ കട്ടിംഗ്, പത്താം മൈല്‍, 8ാം മൈല്‍, വാഴവര, നിര്‍മ്മലാ സിറ്റി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും യാത്രാക്ലേശം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി കട്ടപ്പന ഡിപ്പോയില്‍ നിന്നും പുതിയ സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും.

രാവിലെ 06.00 മണി മുതല്‍ കട്ടപ്പന, നിര്‍മ്മലാ സിറ്റി, വാഴവര, എട്ടാംമൈല്‍, പത്താം മൈല്‍, നാരകക്കാനം, ഇടുക്കി, മരിയാപുരം, തങ്കമണി, കാമാക്ഷി, ഇരട്ടയാര്‍, കട്ടപ്പന റൂട്ടില്‍ രണ്ട് സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ ഏകദേശം ഒരു മണിക്കുര്‍ ഇടവിട്ട് സര്‍വീസ് നടത്തും. കട്ടപ്പന ഭാഗത്തു നിന്നും തൊടുപുഴ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ഇരട്ടയാര്‍, ചെമ്പകപ്പാറ ,തോപ്രാംകുടി, മുരിക്കാശേരി, കരിമ്പന്‍, തടിയംപാട് ,ചെറുതോണി , പൈനാവ്, കുളമാവ്, മൂലമറ്റം വഴിയും സര്‍വീസ് നടത്തും.

cheruthoniidukki-1

കട്ടപ്പന എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് ഇരട്ടയാര്‍, ചെമ്പകപ്പാറ ,തോപ്രാംകുടി, മുരിക്കാശേരി, കരിമ്പന്‍, ചേലച്ചുവട്, കീരിത്തോട്, പനം കുട്ടി , പാംപ്ല, നേര്യമംഗലം, കോതമംഗലം, പെരുമ്പാവൂര്‍ വഴിയും സര്‍വീസ് നടത്തും. മുനിയറ, നെടുങ്കണ്ടം ഭാഗത്തേക്കുള്ള സര്‍വീസുകളും നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ സി.വി വര്‍ഗീസ് പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നതോടെ ചെറുതോണി പാലം ഗതാഗതത്തിനായി തുറന്നു നല്‍കുന്നതുവരെ പൊതുജനങ്ങള്‍ക്ക് കെ എസ് ആര്‍ ടി സിയുടെ ഈ സേവനം കൂടുതല്‍ പ്രയോചനപ്പെടുത്താന്‍ സാധിക്കും.

Idukki
English summary
Idukki Local News about ksrtc service to cheruthoni.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X