Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയം തകര്‍ത്ത കല്ലാര്‍കുട്ടി പനംകുട്ടി റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു: റോ‍ഡ് ഒലിച്ചു പോയത് 15ന്!

അടിമാലി: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന ദേശീയപാതയുടെ ഭാഗമായ പനംകുട്ടിയില്‍ വാഹന ഗതാഗതം പുനസ്ഥാപിച്ചു. റോഡ് ഒലിച്ചുപോയ ഭാഗത്ത് താല്‍ക്കാലിക കല്ലും മക്കുമിട്ട് നികത്തിയാണ് പാത ഗതാഗത യോഗ്യമാക്കിയത്. കഴിഞ്ഞ 15ന് പെയ്ത കനത്ത മഴയിലായിരുന്നു പനംകുട്ടിയില്‍ ദേശീയപാത ഒലിച്ചു പോയത്.

കഴിഞ്ഞ ബുധനാഴ്ച്ച പനംകുട്ടിയിലെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും പാറപൊട്ടിച്ച് നീക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ തീരാതെ വന്നത് പാത തുറക്കുന്നത് വൈകാന്‍ ഇടയാക്കി. കല്ലാറുകുട്ടി അണക്കെട്ട് പൂര്‍ണ്ണമായി തുറന്നു വിട്ടതോടെ ദേശീയപാതയിലേക്ക് മലവെള്ളം ഇരച്ചു കയറുകയും റോഡൊന്നാകെ ഒലിച്ചു പോകുകയുമാണ് ഉണ്ടായത്.

kallarkutty

ഒരുവശത്ത് പുഴയും മറുവശത്ത് പാറയും ഉള്ളതിനാല്‍ സമാന്തരപാത നിര്‍മ്മിക്കുന്നതിനോ മണ്ണിടിച്ച് പാത വേഗത്തില്‍ ഗതാഗതയോഗ്യമാക്കുന്നതിനോ സാധിക്കാതെ വന്നു. നിലവില്‍ പാതയുടെ ഒരു വശത്തുയര്‍ന്നു നില്‍ക്കുന്ന പാറപൊട്ടിച്ച് വീതി വര്‍ധിപ്പിച്ച് റോഡ് ഒലിച്ചുപോയ ഭാഗത്ത് കല്ലും മക്കുമിട്ട് നികത്തി വാഹനം കടത്തിവിടാനുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്.

ദേശീയപാതയില്‍ കത്തിപ്പാറ,കല്ലാറുകുട്ടി,പനംകുട്ടി,ചെറുതോണി തുടങ്ങിയ ഇടങ്ങളിലുണ്ടായ പ്രതിസന്ധികള്‍ മൂലം കഴിഞ്ഞ കുറേ ദിവസങ്ങളായി അടിമാലി കട്ടപ്പന റൂട്ടില്‍ ബസ് സര്‍വ്വീസ് താളം തെറ്റിയിരിക്കുകയായിരുന്നു.ദേശിയപാത വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ കത്തിപ്പാറയിലേയും പനംകുട്ടിയിലേയും നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിച്ചതോടെ അടിമാലിയില്‍ നിന്നും കട്ടപ്പനക്കുള്ള ബസ് സര്‍വ്വീസ് പുനരാരംഭിക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+