ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: വിദ്യാലയങ്ങളിലെ ധനസമാഹരണം, ഇടുക്കിയില്‍ ലഭിച്ചത് 28.75 ലക്ഷം രൂപ!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ജില്ലയിലെ ഹയര്‍സെക്കണ്ടറിവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 28.75 ലക്ഷം രൂപ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഈ മാസം 11,12 തിയതികളിലായാണ് ധനമസമാഹരണം നടന്നത്. 550 ത് സ്‌കൂളുകളില്‍ നിന്നായി 28,75555 രൂപ ഇതുവരെ ലഭിച്ചു. സമ്പൂര്‍ണ എന്ന സര്‍ക്കാര്‍ സൈറ്റ് മുഖേനയാണ് ധനസമാഹരണത്തില്‍ ലഭിച്ച തുക വിവരങ്ങള്‍ അതാത് സ്‌കൂളുകള്‍ രേഖപെടുത്തിയത്.

സാങ്കേതിക തടസ്സങ്ങളാല്‍ തുക വിവരങ്ങള്‍ രേഖപെടുത്താതെ പോയ സ്‌കൂളുടെ ധനസമാഹരണ തുകകൂടി ഉള്‍പെടുത്തുന്നതോടെ 28.75 ലക്ഷമെന്നുളളത് ഇനിയും ഉയരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.എല്‍ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലായി നിലിവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍മാത്രമായി 489 സ്‌കൂളുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ,് ഒരു സ്പെഷ്യല്‍ സ്‌കൂള്‍ എന്നിവയുള്‍പെടെയാണ് ഇവ.സബ് ജില്ല അടിസ്ഥാനത്തില്‍ അടിമാലിയില്‍ 39 ഉം, തൊടുപുഴയില്‍ 65 ഉം, അറക്കുളത്ത് 30ഉം, കട്ടപ്പനയില്‍ 53 ഉം, മൂന്നാറില്‍ 54 ഉം, നെടുംകണ്ടത്ത് 38 ഉം,പീരുമേട്ടില്‍ 48 സ്‌കൂളുകളും ധനസമാഹരണത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ ഉപജില്ലയുടെ ഭാഗമായ കട്ടപ്പനയിലെ 89 സ്‌കൂളുകളിലും തൊടുപുഴയിലെ 72 സ്‌കൂളുകളിലും ധനസമാഹരണം നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ 489 സ്‌കൂളുകളില്‍ നിന്നായി 46,101 വിദ്യാര്‍ത്ഥികളാണ് ധനസമാഹരണ യജ്ഞത്തില്‍ പങ്കാളികളായത്. ഇതില്‍ 24059 ആണ്‍കുട്ടികളും 22042 പെണ്‍കുട്ടികളും ഉള്‍പെടുന്നു.

kerala-1535019347

ഹയര്‍സെക്കണ്ടറി, വി എച്ച് എസ് ഇ , സി ബി എസ് ഇ, ഐ സി എസ് ഇ എന്നീ വിഭാഗങ്ങളില്‍ നിന്നായി 92 സ്‌കൂളുകളും ധനസമാഹര യജ്ഞത്തില്‍ പങ്കുചേര്‍ന്നു. ഹയര്‍ സെക്കണ്ടറി, വി എച്ച് എസ് ഇ വിഭാഗങ്ങളില്‍ 83 സ്‌കൂളുകളില്‍ നിന്നായി 469136 രൂപ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു.സി ബി എസ് ഇ, ഐ സി എസ് ഇ വിഭാഗങ്ങളിലായി 11 സ്‌കൂളുകളില്‍ നിന്നും 274534 രൂപയും ഇതുവരെ ലഭിച്ചു.

എല്‍ പി,യു പി, എച്ച് എസ് വിഭാഗങ്ങളില്‍ ബ്ലോക്ക്തലത്തില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത് നെടുംകണ്ടം ബ്ലോക്കിലാണ്.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 54 സ്‌കൂളുകളില്‍ നിന്നായി 511987 രൂപയാണ് ലഭിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത് കല്ലാര്‍ സര്‍ക്കാര്‍ ഹൈ സ്‌കൂളാണ്. കല്ലാര്‍ സ്‌കൂളില്‍ നിന്നും 81390 രൂപ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു. ജില്ലയില്‍തന്നെ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച സ്‌കൂളും കല്ലാറാണ്. 56 സൂകളുകളില്‍ നിന്നുമായി 331267 രൂപ സമാഹരിച്ച് ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച രണ്ടാമത്തെ ബ്ലോക്ക് കട്ടപ്പനയാണ്. ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് കൂടുതല്‍ തുക കണ്ടെത്തിയത്. 37450 രൂപ സ്‌കൂള്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.60370 രൂപ കണ്ടെത്തിയ എന്‍ ആര്‍ സി റ്റി എസ് എ്ന്‍ വി എച്ച് എസ് സ്‌കൂളാണ് കൂടുതല്‍ തുക കണ്ടെത്തിയ ജില്ലയിലെ രണ്ടാമത്തെ സ്‌കൂള്‍.

അടിമാലി ബ്ലോക്കിനു കീഴിലെ 46 സ്‌കൂളുകളില്‍ നിന്നായി 211331 രൂപ ലഭിച്ചു. കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് ഹൈ സ്‌കൂളാണ് കൂടുതല്‍ തുക സമാഹരിച്ചത്.16400 രൂപ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നല്‍കി. അഴുത ബ്ലോക്കിലെ 61 സ്‌കൂളുകളില്‍ നിന്നായി 248114 രൂപ ലഭിച്ചു. സെന്റ് ആന്റണി ഹൈ സ്‌കൂളാണ് കൂടുതല്‍ തുക നല്‍കിയത്. സ്‌കൂള്‍ 16719 രൂപ നല്‍കി. ദേവികുളം ബ്ലോക്കിലെ 67 സ്്കൂളുകളില്‍ നിന്നായി 177425 സമാഹരിച്ചു.മറയൂര്‍ എസ് എം യു പി സ്‌കൂളാണ് കൂടുതല്‍ തുക നല്‍കിയത്. 15451 രൂപ സ്‌കൂള്‍ നല്‍കി. ഇളംദേശത്ത് 56 സ്‌കൂളുകളില്‍ നിന്നായി 219826 രൂപ ലഭിച്ചു.സെന്റ് ജോസഫ് എച് എസ് എസ് കരിമണ്ണൂരാണ് ഏറ്റവും കൂടുതല്‍ തുക കൈമാറിയത്. സ്‌കൂള്‍ 43500 രൂപ കൈമാറി. ഇടുക്കി ബ്ലോക്കില്‍ 72 സ്‌കൂളുകളില്‍ നിന്നായി 247342 രൂപ ലഭിച്ചു. അറക്കുളം സെന്റ് മേരിസ് എച് എസ് എസ് ആണ് കൂടുതല്‍ തുക കൈമാറിയത്. 25021 രൂപ സ്‌കൂള്‍ നല്‍കി. തൊടുപുഴ ബ്ലോക്കിലെ 53 സ്‌കൂളുകളില്‍ നിന്നായി 192728 രൂപയും ഇതുവരെ ലഭിച്ചു.കുമാരമംഗലം എം കെ എന്‍ എം എച്ച് എസ് ആണ് കൂടുതല്‍ തുക കൈമാറിയത.് സ്‌കൂള്‍ 15104 രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

Idukki
English summary
idukki local news about relief fund collection through schools.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X