ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡില്ല... നല്ല വീടില്ല, ഇടുക്കി ആദിവാസി ജനതയുടേത് ദുരിതം പേറിയുള്ള ജീവിതം,തിരിഞ്ഞുനോക്കാതെ സർക്കർ

  • By Desk
Google Oneindia Malayalam News

രാജാക്കാട്: ഇടുക്കി ജില്ലയിലെ ശാന്തന്‍പാറയില്‍ അമ്പതിലധികം വരുന്ന ആദിവാസി കുടുംബങ്ങളാണ് ദുരിതംപേറി ജീവിതം തള്ളിനീക്കുന്നത്. ശാന്തമ്പാറ പഞ്ചായത്തിലെ ആടുവിളന്താന്‍ ആദിവാസിക്കുടി നിവാസികളാണ് അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്.ഗതഗാതയോഗ്യമായ റോഡില്ലാത്തതിനാല്‍ സര്‍ക്കാര്‍ അനുവധിച്ച വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ ഇവര്‍ കഴിയുന്നത്.

മതികെട്ടാന്‍ച്ചോല ദേശീയ ഉദ്യാനത്തിന്റെ അതിര്‍ത്തി വനമേഖലയില്‍ ഉള്ള ആദിവാസി ഗ്രാമമാണ് ആടുവിളന്താന്‍കുടി. അമ്പതോളം വരുന്ന കുടുംബങ്ങളാണ് ഇവിടെയുള്ളത്. കൊച്ചി ധനുഷ്‌ക്കൊടി ദേശീയപാത കടന്നുപോകുന്ന കേരളാ തമിഴ്‌നാട് അതിര്‍ത്തി മേഖലയായ ബോഡിമെട്ടിന് സമീപത്തു നിന്നും നാല് കിലേമീറ്റര്‍ ഉള്ളിലുള്ള മലമുകളിലാണ് ഈ ആദിവാസികുടി സ്ഥിതി ചെയ്യുന്നത്.

Adivasi kudil

ഇവിടെത്തെ റോഡുകളും വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. അടിയന്തര വൈദ്യ സഹായം ആവശ്യമായിവരുന്ന രോഗികളുമായി നാല് കുലോമീറ്റോറളം കസേരയില്‍ ഇരുത്തിയോ, തുണിയില്‍കെട്ടിയോ ചുമന്ന് കാല്‍നടയായി സഞ്ചരിച്ചാണ് ഇവര്‍ പുറംലോകത്തെത്തുന്നത് റോഡില്ലാത്തതിനാല്‍ സര്‍ക്കാര്‍ അനുവധിച്ച വീടുകളുടെ നിര്‍മ്മാണവും പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്.

നിര്‍മ്മാണ സാമഗ്രികള്‍ കുടിയിലേയ്ക്ക് എത്തിക്കുവാന്‍ കഴിയാത്തതാണ് വീടുകളുടെ നിര്‍മ്മാണം പാതിവഴിയില്‍ നിലയ്ക്കുവാന്‍ കാരണം. ഉണ്ടായിരുന്ന കുടിലുകള്‍ പൊളിച്ച് നീക്കുകയും പുതയ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ കഴിയാതെയും വന്നതോടെ നിലവില്‍ കേറിക്കിടക്കാന്‍ ഒരിടംപോലും ഇല്ലാത്ത അവസ്ഥയിലാണ് കുടിനിവാസികള്‍.

Idukki
English summary
Idukki Local News about Adivasi issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X