ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാട്ടാന ആക്രമണത്തില്‍ പൊറുതിമുട്ടി മാങ്കുളം നിവാസികള്‍: നാശം വിതച്ചത് നൂറുഹെക്ടറോളം കൃഷിഭൂമിയില്‍

  • By Desk
Google Oneindia Malayalam News

മാങ്കുളം: മാങ്കുളത്തെ ആനകുളം എന്നും വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ്. എന്നാല്‍ കാടിറങ്ങിയെത്തുന്ന കാട്ടാനകൂട്ടം മാങ്കുളം നിവാസികളുടെ സൈ്വര്യ ജീവിതത്തിന് ഭീക്ഷണി ഉയര്‍ത്തുന്നത് പതിവായതോടെ മാങ്കുളം, ആനക്കുളം മേഖലയിലെ കൃഷിക്കാര്‍ ഏറെ ദുരിതത്തിലാണ്. കഴിഞ്ഞ മൂന്നുമാസത്തോളമായി വിവിധ ഇടങ്ങളിലായി നൂറു ഹെക്ടറോളം ഭൂമിയില്‍ കാട്ടാനകൂട്ടം നാശം വിതച്ചതായാണ് കണക്കുകള്‍.

ജനവാസമേഖലയില്‍ രാത്രിക്കാലങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായി എത്തുന്നതോടെ പലരും ജീവന്‍പ്പോലും പണയംവെച്ചാണ് വീടുകളില്‍ അന്തിയുറങ്ങുന്നത്. കൃഷിയിടങ്ങളില്‍ വന്‍തോതില്‍ നാശംവിതച്ചാണ് കാട്ടാനക്കൂട്ടം മിക്ക രാത്രികളിലും ജനവാസ മേഖലയില്‍ എത്തുന്നതും തിരിച്ചു പോകുന്നതു. സമീപ കാലങ്ങളിലായാണ് ഇത്തരത്തില്‍ ശക്തമായ കാട്ടാന ആക്രമണം ഉണ്ടാകുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മേഖലയില്‍ പല കര്‍ഷകരും പ്രതിസന്ധിമൂലം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലും എത്തിയിരിക്കുന്നു.

Elephant

കുരുമുളക്, തെങ്ങ്, കമുക്, കൊക്കൊ തുടങ്ങി എല്ലാ കാര്‍ഷിക വിളകളും കാട്ടാനകള്‍ നശിപ്പിക്കുന്നു. ചിന്നാല്‍ വനമേഖലയില്‍ നിന്നും കാടിറങ്ങി വരുന്ന കാട്ടാനകള്‍ ദിവസങ്ങളോളം മേഖലയില്‍ തങ്ങുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. ശക്തമായി മഴ തുടരുന്നതിനാല്‍ ആനകളിറങ്ങാതിരിക്കാനുള്ള പ്രതിരോധ പ്രവ്രത്തനങ്ങള്‍പ്പോലും കര്‍കര്‍ക്ക് സ്വീകരിക്കാന്‍ കഴിയാത്തതാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.

Idukki
English summary
Idukki Local News elephants make threat for life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X