റബ്ബറിന്റെ വിലയിടവ്; മകളുടെ വിവാഹം നടക്കില്ലെന്ന മനോവിഷമം, കടക്കെണി കാരണം കർഷകൻ ആത്മഹത്യ ചെയ്തു
കട്ടപ്പന: മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാതെ വന്നതോടെ പിതാവ് ജീവനൊടുക്കി. എരുമേലി മുക്കൂട്ടുതറ കുന്നപ്പള്ളി മാത്യു സ്‌കറിയയാണ് ജീവനൊടുക്കിയത്. ഇടുക്കി ചപ്പാത്ത് ആലടിക്കു സമീപം പെരിയാറിലെ കയത്തില്‍ തിങ്കളാഴ്ച്ചയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.
മൃതദേഹം കണ്ടെത്തിയ വിവിരം സോക്ഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് ആളെ തിരിച്ചറിയാനായത്. റബര്‍കര്‍ഷകനായിരുന്ന മാത്യു റബ്ബര്‍ വിലയിടിഞ്ഞതോടെ സാമ്പത്തിക ബാധ്യതയിലായിരുന്നു. ഇതിനിടെയാണ് മൂത്തമകളായ ആന്‍സിയുടെ വിവാഹം നിശ്ചയിച്ചത്. ഓഗസ്റ്റ് 27നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

വിവാഹത്തിനുള്ള പണം കണ്ടെത്താനാകാതെ വന്നതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു സിബി വെള്ളിയാഴ്ച്ചയോടെ വീട്ടില്‍ നിന്നും പോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു.ഏറെ വൈകിയും തിരിച്ചെത്താതായതോടെയാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിവും വിവരം ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് തിങ്കളാഴ്ച രാവിലെ പെരിയാറിലെ കയത്തില്‍ അജ്ഞാത മൃതദേഹം കണ്ടെന്ന വിവരം ഫെയ്സ്ബുക്കിലൂടെ കുടുംബാങ്ങള്‍ ശ്രദ്ധിച്ചത്.ചിത്രത്തിന് സിബിയുമായി സാമ്യം തോന്നിയതിനാല്‍ സഹോദരന്‍ എബ്രഹാമും ഭാര്യ സഹോദരന്‍ സ്‌കറിയ ജോണും സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മൃതദേഹം പോസ്റ്റ്മാട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.












Click it and Unblock the Notifications