ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം ഇടുക്കിയില്‍ മരിച്ചത് 53 പേര്‍; പതിനൊന്നുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു.

  • By Desk
Google Oneindia Malayalam News

ഇടുക്കി: ഇടുക്കിയില്‍ കാലവര്‍ഷകെടുതിയില്‍ മരിച്ചവരുടെ എണ്ണം 53 ആയി സ്ഥിതികരിച്ചു. ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും കാണാതായ പതിനൊന്നു പേര്‍ക്കായുള്ള തിരച്ചില്‍ വിവിധ ഇടങ്ങളില്‍ ഇപ്പോഴും തുടരുന്നു.പ്രളയം പെയ്തിറങ്ങിയ രാത്രികള്‍ക്കൊടുവില്‍ ജില്ലയെ കാത്തിരുന്നത് നിരവധി മരണവാര്‍ത്തകളാണ്.

പ്രളയത്തില്‍ എത്തിയ ' അതിഥികള്‍'; വീട്ടില്‍ നിന്ന് കൊന്നത് 35 പാമ്പുകളെ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍പ്രളയത്തില്‍ എത്തിയ ' അതിഥികള്‍'; വീട്ടില്‍ നിന്ന് കൊന്നത് 35 പാമ്പുകളെ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീടുകള്‍ ഇരുന്നിടത്ത് ഒരു അടയാളംപോലും ബാക്കിയില്ലാതെ ജീവന്‍ കവര്‍ന്നെടുത്ത സംഭവങ്ങള്‍, ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീടിന്റെ അവസ്ഥ അറിയുന്നതിനായി തിരികെയെത്തിയപ്പോള്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണപെട്ടവര്‍, ബന്ധുക്കളെ മുഴുവന്‍ നഷ്ടപെട്ട ഏകരായിപ്പോയ മനുഷ്യ ജീവിതങ്ങള്‍, ഇനിയും കണ്ടുകിട്ടിയില്ലാത്ത മൃതദേഹങ്ങള്‍ക്കായി കാത്തിരിക്കുന്ന ബന്ധുക്കള്‍ അങ്ങെനെ വിശ്വസിക്കാനാക്കത്തവിധം തകര്‍ന്നടിഞ്ഞ ദുരിത കാഴ്ചകളുടെ നടുക്കത്തിലാണ് ഇപ്പോഴും ഇടുക്കി.

rain

വെള്ളത്തൂവല്‍, അടിമാലി, മുരിക്കാശ്ശേരി, പന്നിയാര്‍കുട്ടി, പനംകുട്ടി,കീരിത്തോട്, കഞ്ഞിക്കുഴി, നെടുകണ്ടം,കട്ടപ്പന മേഖലകളിലെല്ലാം ആളുകള്‍ മരണപെട്ടു. 1924 ല്‍ കൊല്ലവര്‍ഷം 99 തിലാണ് മുമ്പ് ഇത്തരത്തില്‍ ഒരു വെള്ളപൊക്കമുണ്ടായി എന്ന് കേട്ടുപരിചയംമാത്രമുള്ള മൂന്നാര്‍ ജനതയും പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി വെള്ളപൊക്കത്തിന്റെ ഭീകരാവസ്ഥ തിരിച്ചറിഞ്ഞു.പലയിടങ്ങളിലും ഭൂമി പിളര്‍ന്നുപോയതിന്റെ ഭീകരകാഴ്ചകള്‍ പുറംലോകത്തേക്ക് അറിഞ്ഞു തുടങ്ങിയതും ഇന്നു മുതലാണ്.

Idukki
English summary
idukki news about flood;many dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X