ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി; ആദ്യ മണിക്കൂറിൽ ഹർത്താൽ പൂർണ്ണം...

  • By Desk
Google Oneindia Malayalam News

ഇടുക്കി: ജില്ലയിലെ ഭൂപ്രശനങ്ങള്‍, പട്ടയം, കസ്തൂരി രംഗന്‍ തുടങ്ങിവിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി ശരിയല്ലെന്നാരോപിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ ഹർത്താലില്‍ നിന്ന് തൊടുപുഴ താലൂക്കിനെ ഒഴുവാക്കി. ആദ്യ മണിക്കൂറുകളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്.

അടിമാലി, കട്ടപ്പന, മൂന്നാര്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ കടകളൊന്നും തുറന്നിട്ടില്ല. ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തില്‍ ഓടുന്നത്. പ്രധാനമായും ജില്ലയിലെ ഭൂപ്രശ്‌നങ്ങളുടെ പരിഹാരം ആവശ്യപ്പെട്ടാണ് ഇന്ന് ഹര്‍ത്താല്‍ നടക്കുന്നത്. മൂന്നാര്‍ മേഖലയിലെ എട്ടു വില്ലേജുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍മ്മാണ നിരോധനം ഒഴിവാക്കുക ജില്ലയില്‍ പത്തുചെയ്ന്‍ പട്ടയങ്ങളടക്കം മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വെയക്കുന്നത്.

Harthal

പത്തു ചെയ്ന്‍ മേഖലയിലെ ഒരു ചെയ്ന്‍പോലും പട്ടയം നല്‍കാതെ ഒഴിവാക്കരുതെന്നും. ദേവികുളം, പീരുമേട് മേഖലയിലെ പട്ടയ നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെന്നുമാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. പാല്‍, പത്രം, കുടിവെള്ളം,വിവാഹം, ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Idukki
English summary
Idukki Local News about harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X