ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കി അണക്കെട്ട്: ജലനിരപ്പ് 2398 അടിയെത്തിയാല്‍ ട്രയല്‍റണ്‍

  • By Desk
Google Oneindia Malayalam News

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയില്‍ എത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതിമന്ത്രി എം.എം മണി അറിയിച്ചു. ഡാം തുറക്കുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കയകറ്റുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുന്നതിനും മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയ പ്രകാരം കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി അതോറിറ്റി , ജില്ലാഭരണകൂടം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മഴയുടെ തോതും അണക്കെട്ടിലേക്കുള്ള നീരൊഴുക്കിനും കാര്യമായ കുറവുണ്ടായിട്ടുണ്ട്. അതിനാലാണ് ഡാം തുറക്കുന്നത് ജലനിരപ്പ് 2398 അടിയെത്തുമ്പോള്‍ മതിയെന്ന തീരുമാനത്തിലെത്തിയത്. സാധാരണ നിലയില്‍ 24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കി ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സമയം നല്‍കി മാത്രമേ ഡാം ഷട്ടര്‍ പരീക്ഷണ തുറക്കല്‍ നടത്തുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

Controll room

ഇടുക്കി ഡാമിലെ ജലനിരപ്പ് 2398 അടിയില്‍ എത്തുമ്പോള്‍ ഡാം തുറക്കുന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബി ജില്ലാകലക്ടറെ അറിയിക്കും കലക്ടറുടെ അനുമതിയോടെ മാത്രമേ ഡാം തുറക്കുകയുള്ളൂ. ട്രയല്‍ റണ്‍ നടത്തുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കി ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയശേഷം കലക്ടറുടെ അനുമതി ലഭിച്ചാലുടന്‍ ബോര്‍ഡ് നടപടി തുടങ്ങും. മുന്നറിയിപ്പ് സമയദൈര്‍ഘ്യം സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാകലക്ടറാണ് തീരുമാനമെടുക്കുക. ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറുകളില്‍ നടുവിലുള്ള ഷട്ടറാകും ട്രയല്‍ റണ്ണിനായി തുറക്കുക. ഇത് 50 സെന്റീമീറ്ററില്‍ ഉയര്‍ത്തിയാണ് വെള്ളം തുറന്നുവിടുന്നത്.

Controll room

കലക്ടറുടെ അനുമതി ലഭിച്ചാല്‍ 50 സെ.മീ ഷട്ടര്‍ ഉയര്‍ത്തുന്നതിന് 10 മിനിറ്റ് മതിയാകും. നാല് മണിക്കൂര്‍ തുടര്‍ച്ചയായി വെള്ളം തുറന്നുവിടുമ്പോള്‍ 0.72 ദശലക്ഷം ക്വുബിക് മീറ്റര്‍ (7,20,000 മീറ്റര്‍ ക്യൂബ്) വെള്ളമാണ് പുറത്തേക്കൊഴുകുക. ഇത് 1.058 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ജലമാണ്. ഒരു മണിക്കൂറില്‍ 10 ലക്ഷം രൂപ പ്രകാരം 40 ലക്ഷം രൂപയുടെ വെള്ളം മാത്രമാണ് വൈദ്യുതി ബോര്‍ഡിന് വിനിയോഗിക്കേണ്ടിവരുകയുള്ളൂ. കഴിഞ്ഞ 26 വര്‍ഷത്തിനു മുമ്പ് നേരത്തെ ഡാം തുറന്നിട്ടുള്ളത് 2401 അടിയില്‍ ആയിരുന്നു. പരീക്ഷണ തുറക്കലിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഇനിയൊരുഘട്ടത്തില്‍ ഡാം തുറക്കേണ്ടി വന്നാല്‍ പിന്നീടുള്ള നടപടികള്‍ക്ക് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം ഇതാണെന്നും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു.

Idukki
English summary
Idukki Local News Idukki Dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X