ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറില്‍ അനധികൃത പാര്‍ക്കിംഗ് വര്‍ധിക്കുന്നു: ട്രാഫിക് സംവിധാനങ്ങള്‍ പാളുന്നു..

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ല. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ റോഡില്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നത് വന്‍ ഗതാഗത കുരുക്കിന് വഴിതെളിക്കുന്നു. തോട്ടംതൊഴിലാളികളടക്കം നിരവധി ആളുകള്‍ക്ക് ഏക ആശ്രയമായ മൂന്നാര്‍ ജനറല്‍ ആശുപത്രി റോഡിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്.

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളുടെയും തോട്ടംതൊഴിലാളികളുടെയും ഏക ആശ്രയമാണ് മൂന്നാര്‍ ജി എച്ച് റോഡിലുള്ള കണ്ണന്‍ ദേവന്‍ കമ്പനിയുടെ ജനറല്‍ ആശുപത്രി. വിനോദസഞ്ചാരികള്‍ക്കോ, തോട്ടംതൊഴിലാളികള്‍ക്കോ അപകടം സംഭിച്ചാല്‍ പെട്ടെന്ന് എത്തിക്കാന്‍ കഴിയുന്നത് മൂന്നാറിലെ ഈ ആശുപത്രിയില്‍ തന്നെയാണ്. എന്നാല്‍ സമീപ കാലങ്ങളിലായി റോഡിന് ഇരുവശങ്ങളിലും അനധികൃത പാര്‍ക്കിംഗ് തുടരുന്നതിനാല്‍ ആശുപത്രയിലേക്കെത്തുന്നവര്‍ക്ക് വരളെ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്.

munnarparking-

ഇത്തരത്തില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് ഇവിടെ നിന്ന് മാറ്റുന്നത്. കുറിഞ്ഞിക്കാലത്ത് മൂന്നാറിലേക്ക് ലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്തുമെന്നാണ് ടൂറിസം വകുപ്പ് അവകാശപ്പെടുന്നത്. ഇത്തരത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അപകടം സംഭിവിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ആശുപത്രിയിലേക്കെത്തിക്കാന്‍ ബുദ്ധിമുട്ടാണ്. ഇടമലക്കുടി, മറയൂര്‍, മൂന്നാര്‍ ആദിവാസമേഖലയില്‍ താമസിക്കുന്ന ആളുകള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഇവരുടെയും ഏക ആശ്രയം മൂന്നാറിലെ ഈ ആശുപത്രിയാണ്. കിലോ മീറ്ററുകള്‍ താണ്ടിയെത്തുന്ന സാധരണക്കാര്‍ക്ക് ആശുപത്രി റോഡിലെ അനധികൃത പാര്‍ക്കിംഗ് വന്‍തിരിച്ചടിയാണുണ്ടാക്കുന്നത്. പ്രശ്നത്തില്‍ പോലീസും പഞ്ചായത്തും നടപടി സ്വീകിക്കണമെന്നാണ് മൂന്നാര്‍ നിവാസികളുടെ ആവശ്യം.

Idukki
English summary
Idukki local news illegal parking in munnar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X