ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ ജലനിരപ്പ് 2380 അടി പിന്നിട്ടു.... കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 66 അടി ജലനിരപ്പ് കൂടുതല്‍

  • By Desk
Google Oneindia Malayalam News

ചെറുതോണി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടി കൂടി ഉയര്‍ന്ന് 2380.46 അടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2317.16 അടിയായിരുന്നു. ബുധനാഴ്ച ഉണ്ടായിരുന്നത് 2378 അടി. കഴിഞ്ഞ വര്‍ഷത്തേതിലും 63 അടി കൂടുതലാണ് ഇപ്പോള്‍.

1985-നുശേഷം ഏറ്റവും കൂടിയ ജലനിരപ്പിലേക്കാണ് ഇക്കുറി എത്തിയത്.. 1985-ല്‍ ഇതേ ദിവസം 2374.74 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. മഴക്ക് നേരിയ ശമനം ഉണ്ടെങ്കിലും അണക്കെട്ടിലേക്കൊഴുകിയെത്തുന്ന വെള്ളത്തിന്റെ തോത് കൂടുതലായതിനാല്‍ വരും ദിവസങ്ങളിലും ജലനിരപ്പ് ഇനിയും ഉയരും.

Idukki water

സംഭരണശേഷിയുടെ 75 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ജലനിരപ്പ് രാവിലെയും വൈകിട്ടും പരിശോധിക്കുന്നുണ്ട്.ജലനിരപ്പ് 2390 അടിയിലെത്തിയാല്‍ അണക്കെട്ടിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിക്കും. 2395 അടിയിലെത്തിയാല്‍ കണ്‍ട്രോള്‍ റൂം തുറക്കും. വെള്ളം തുറന്നുവിടേണ്ടിവരുന്ന സാഹചര്യം മുന്‍കൂട്ടിക്കണ്ട് സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും. മൂലമറ്റം പവര്‍‌സ്റ്റേഷനില്‍ നിലവില്‍ വൈദ്യുതി ഉത്പാദനം ഇരട്ടിയാക്കിയിട്ടുമുണ്ട്. മുല്ലപെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. മുല്ലപെരിയാറില്‍ 134 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നു.


Idukki
English summary
Idukki Local News about increased water level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X