ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മദ്യത്തിന്റെ വിലയറിയാത്തവര്‍ക്ക് ഇനി പണി കിട്ടും വിലിയില്‍ 90രൂപവരെ കൂടുതല്‍ ഈടാക്കി ഔട്ട് ലെറ്റ്

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറിലെ ബിവറേജ് ഔട്ടലെറ്റുകളില്‍ അമിതവില ഈടാക്കുന്നതായി പരാതി. വിവിധതരം മദ്യങ്ങള്‍ക്ക് ജില്ലയിലെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി 40 രൂപ മുതല്‍ 90 രൂപവരെ കൂടുതലായി ഈടാക്കുന്ന എന്ന പരാതിയാണ് ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്. മദ്യം വാങ്ങുന്നവര്‍ക്ക് ബില്ലു നല്‍കുന്നുണ്ടെങ്കിലും വിലയുടെ ഭാഗം പലപ്പോഴും കീറിയ അവസ്ഥയിലാണെന്നും. വില രേഖപ്പെടുത്തിയ ബില്ലുകളില്‍ കൃത്രിമം കാണിച്ചുമാണ് ഇത്തരത്തില്‍ അമിത വിലയീടാക്കുന്നതെന്നുമാണ് നിലവലില്‍ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം.

ജീവനക്കാരുടെ ഒത്താശയോടെയാണ് ഇത്തരത്തിലുള്ള നടപടിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്, ദേവികുളം ബിവറേജ് ഔട്ട്‌ലെറ്റിലും സമാനമായ സാഹചര്യമാണുള്ളതെന്നും ഉപഭോക്താക്കള്‍ പറഞ്ഞു.സംഭവുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടത്തി നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യമാണ് ഉപഭോക്താക്കള്‍ മുന്നോട്ട് വെയ്ക്കുന്നത്.

-liquor-hotel-

പ്രധാനമായും റം ഐ റ്റം സിനാണ് ഇത്തരത്തില്‍ വില കൂടുതലായി ഈടാക്കുന്നതെന്നും പലരും ജീവനക്കാരുടെ ഇത്തരം ചൂഷണത്തിനെതിരെ കണ്ണടക്കുകയാണെന്നും വിനോദസഞ്ചാരികളടക്കം നിരവധി ആളുകള്‍ മദ്യം വാങ്ങാന്‍ വരുന്ന ഔട്ട്‌ലെറ്റില്‍ തിരക്കിനിടയില്‍ വില പരിശോധന ആരും നടത്താത്തതിനാലും വിലയില്‍ കൃത്രിമം നടത്താന്‍ ജീവനക്കാര്‍ക്ക് എളുപ്പം സാധിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ പ്രധാന വിനോദസഞ്ചാരമേഖലയിലെ ഈ ചൂഷ്ണം അധികാരികള്‍ എത്രയും വേഗം തിരിച്ചറിയണമെന്ന ആവശ്യമാണ് നിലവില്‍ ഉയര്‍ന്നിരിക്കുന്നത്.

Idukki
English summary
Idukki Local News- liqour priing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X