കനത്ത മഴ ഇടുക്കിയില്‍ വന്‍നാശനഷ്ടം: 24 മണിക്കൂറിനുള്ളില്‍ പെയ്തത് 50.46 മില്ലിമീറ്റര്‍ മഴ!
തൊടുപുഴ: ഇടുക്കിയില്‍ തുടര്‍ച്ചയായി ഉണ്ടായ മഴയില്‍ വ്യാപകമായ നാശനഷ്ടം. തുടര്‍ച്ചയായി പെയ്തുകൊണ്ടിരുന്ന മഴക്ക് ഇന്നലെ രാത്രിയോടെ നേരിയ ശമനമുണ്ടായെങ്കിലും വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുകളില്‍തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറുകളില്‍ ജില്ലയില്‍ 50.46 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പീരുമേട് താലൂക്കിലാണ്. കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ ഇടങ്ങളില്‍ ഇന്നലെ വൈകിട്ടോടെ മണ്ണിടിഞ്ഞഅ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു. കൊച്ചി ധനുഷ്ടകോടി ദേശീയപാതയില്‍ വാളറയില്‍ റോഡ് ഇടിഞ്ഞ് ഗതാതതം പൂര്‍ണമായി നിര്‍ത്തിവെച്ചു. വാഹനങ്ങള്‍ നേര്യമംഗലം പനംകുട്ടിവഴി തിരിച്ചുവിട്ടിരിക്കുകയാണ് നിലവില്‍. ജില്ലയില്‍ മിക്കയിടത്തും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കുഞ്ചിത്തണ്ണി, മാങ്കുളം, കല്ലാര്‍, വെള്ളത്തൂവല്‍, നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വനാതിര്‍ത്തി, ആനവിരട്ടി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്. ആനച്ചാല്‍-കുഞ്ചിത്തണ്ണി, രാജാക്കാട്-കുഞ്ചിത്തണ്ണി, ബൈസന്‍വാലി-കുഞ്ചിത്തണ്ണി, കല്ലാര്‍കുട്ടി, അടിമാലി ലൈബ്രറി റോഡ്, തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും ഗതാഗത സൗകര്യങ്ങള്‍ പുനസ്ഥാപിച്ചകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ജില്ലയിലെ പ്രധാന അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നു. മുല്ലപെരിയാറില്‍ ജലനിരിപ്പ് 135.2 അടിയായി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ സംഭരണ ശേഷിയുടെ 80 ശതമാനത്തിന് മുകളിലെത്തി. നിറയാന്‍ 17 അടികൂടി മതിയെന്നാണ് കണക്ക്.












Click it and Unblock the Notifications