ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാടുകാണി ഐടിഐ പുതിയ ഹോസ്റ്റല്‍ കെട്ടിടം ഒരുങ്ങും ശിലാസ്ഥാപന കര്‍മം നടത്തി: 7.5 കോടി രൂപയുടെ പദ്ധതി!

  • By Desk
Google Oneindia Malayalam News

കട്ടപ്പന: പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാടുകാണി ഐ ടി ഐ ക്ക് പുതിയ 4 ട്രേഡുകള്‍ ആരംഭിക്കുന്നതിനാവശ്യമായ പുതിയ അക്കാഡമിക് ബ്ലോക്കിന്റെയും ട്രെയിനികള്‍ക്കു വേണ്ടിയുള്ള ഹോസ്റ്റല്‍ ബ്ലോക്കിന്റെയും ശിലാസ്ഥാപന കര്‍മം ജോയ്‌സ് ജോര്‍ജ് എം പി നിര്‍വഹിച്ചു.ചടങ്ങില്‍ നാടുകാണി ഐ ടി ഐ യില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 12 ട്രെയിനികള്‍ക്ക് ടൂള്‍കിറ്റ് വിതരണം ചെയ്തു.

2002 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന നാടുകാണി ഐ ടി ഐ യില്‍ 2 ട്രേഡുകള്‍ ആണ് നിലവില്‍ ഉള്ളത്. പുതിയ അക്കാഡമിക് ബ്ലോക്കിന്റെ നിര്‍മാണത്തോടെ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍, സര്‍വേയര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ആന്‍ഡ് പ്രോഗ്രാം അസിസ്റ്റന്റ്, മെക്കാനിക്കല്‍ മോട്ടോര്‍വെഹിക്കിള്‍ എന്നീ ട്രേഡുകള്‍ കൂടി ഉള്‍പ്പെടുത്തുവാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.

iti-1

7.5 കോടി രൂപയാണ് അക്കാഡമിക്, ഹോസ്റ്റല്‍ ബ്ലോക്കുകള്‍ക്കായി കിഫ്ബി പദ്ധതി പ്രകാരം ലഭിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടി ഈ സ്ഥാപനത്തിന്റെ വികസനം പൂര്‍ത്തിയാകുന്നതോടെ നിലവിലെ 42 പേര്‍ക്ക് പകരം 252 വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനാകും. കരളത്തിലെ എല്ലാ ജില്ലകളിലെയും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവഴി പ്രവേശനം ലഭിക്കാന്‍ എളുപ്പമാകുകയും, 10ശതമാനം പട്ടിക ജാതി വിഭാഗത്തില്‍ ഉള്ളവര്‍ക്കും 10ശതമാനം ജനറല്‍ വിഭാഗത്തില്‍ പിന്നോക്കാവസ്ഥയില്‍ ഉള്ളവര്‍ക്കും സൗജന്യമായി പഠിക്കുവാനുള്ള അവസരവും ലഭിക്കുന്നു. ഇതുവരെ പഠനം പൂര്‍ത്തിയാക്കിയ എല്ലാ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും സ്വയം തൊഴിലിനായി ടൂള്‍കിറ്റുകളും നല്‍കിവരുന്നുണ്ട്.

Idukki
English summary
idukki local news Nadukani ITI hostel foundation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X