ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്‍മുടിയില്‍ പുതിയ പുതിയപാലം: യാഥാര്‍ത്ഥ്യമാകുന്നത് കാലങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍...

  • By Desk
Google Oneindia Malayalam News

അടിമാലി: ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ പുതിയ പാലമെന്ന നാട്ടുകുരുടെ സ്വപ്നം സാക്ഷാല്‍ക്കാരത്തിലേയ്ക്ക്. പി ഡബ്ല്യൂഡി അധികൃതരുടെ നേതൃത്വത്തില്‍ പൊന്‍ുടിയില്‍ ബോര്‍ഹോള്‍ പരിശോധന നടത്തി. മണ്ണിന്റേയും പാറയുടേയും ഉറപ്പ് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ബോര്‍ഹോള്‍ പരിശോധന നടത്തിയത്.

ദിവസ്സേന ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് പ്രകൃതി മനോഹാരിത നിറഞ്ഞ പൊന്‍മുടി. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രീയപ്പെട്ടതാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച തൂക്കുപാലം. തൂക്കുപാലത്തിലൂടെ ചെറിയ വാഹനങ്ങള്‍ മാത്രമാണ് നിലവില്‍ കടന്നു പോകുന്നത്. വലിയ വാഹനങ്ങള്‍ കടന്നു പോകാത്ത സാഹചര്യത്തിലാണ് പ്രദേശത്തിന്റെ സമഗ്രമായ വികസനം കണക്കിലെടുത്ത് തൂക്കുപാലം സംരക്ഷിച്ചുകൊണ്ട് സമീപത്തായി പുതിയ പാലം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.

Idukki

തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലം എം എല്‍ എ എസ് രാജേന്ദ്രനെയും മന്ത്രി എം എം മണിയെയും സമീപിക്കുകയുണ്ടായി. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പാലം നിര്‍മ്മാണത്തിന്റെ സാധ്യത പഠനം നടത്തുവാന്‍ പി ഡബ്ല്യൂഡി തീരുമാനിച്ചത്. ഇതിന്റെ ബാഗമായിട്ടാണ് നിലവില്‍ ബോര്‍ഹോള്‍ പരിശോധന നടത്തിയിത്. കാലങ്ങളായുള്ള നാട്ടുകാരുടെ പാലം എന്ന സ്വപ്നം സാക്ഷാല്‍ക്കാരത്തിലേയ്ക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും.

പാലം നിര്‍മ്മിക്കുന്നതിനൊപ്പം ദിവസേന ഇവിടേയ്‌ക്കെത്തുന്ന സഞ്ചാരികള്‍ക്കായി വേണ്ട അടിസ്ഥന സൗകര്യമൊരുക്കുന്നതിന് ഡി റ്റി പി സി അടക്കം ഇടപെടണമെന്ന ആവശ്യവും നാട്ടുകാര്‍ മുമ്പോട്ട് വയ്ക്കുന്നുണ്ട് .തൂക്ക് പാലത്ത് പുതിയ പാലം നിര്‍മ്മിക്കുന്നതോടെ കാലങ്ങളായി നിലനില്‍ക്കുന്ന പൊന്‍മുടി, കൊന്നത്തടി മേഖലയിലെ ആളുകളുടെ യാത്രാ ക്ലേശത്തിനും പരിഹാരമാകും.

Idukki
English summary
Idukki Local News: New bridge in Ponmudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X