ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമാലിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

അടിമാലി: അടിമാലിയില്‍ നടന്ന ദേശീയപാത ഉപരോധ സമരസ്ഥലത്ത് സമരാനുകൂലികളായ ചില പ്രവര്‍ത്തകര്‍ വാര്‍ത്താചാനല്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിവാസല്‍ പൊട്ടന്‍കാട് ദേശീയം സ്വദേശി കണ്ടോത്താഴത്ത് സതീശന്‍ , ബൈസന്‍വാലി ടൗണിനു സമീപം താമസിക്കുന്ന പ്ലാത്തോട്ടത്തില്‍ ശശി വേലായുധന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒരു ദിവസത്തിനകം തന്നെ ഇരുവരെയും പിടകൂടുകയായിരുന്നു. തുടര്‍ന്ന് ഇവരെ സ്റ്റേഷനില്‍ നിന്നും തന്നെ ജാമ്യത്തില്‍ വിട്ടയച്ചു.

മീഡിയാവണ്‍ ചാനല്‍ ഇടുക്കി റിപ്പോര്‍ട്ടര്‍ ചങ്ങനാശേരി കുരിശുംമൂട്ടില്‍ ആല്‍ബിന്‍ തോമസ്, ക്യാമറാപേഴ്‌സന്‍ മുനിയറ കളരിക്കല്‍ കെ.ബി. വില്‍സണ്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും സമരക്കാര്‍ കേടുവരുത്തിയിരുന്നു. ഇതിനിടെ സംഭവത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ് വന്നിരുന്നവരില്‍ വില്‍സനോട് മാത്രമാണ് പോലീസ് മൊഴി രേഖപ്പെടുത്തിയതെന്നും ആക്രമണ സമയത്ത് വധഭീഷണി മുഴക്കിയത് അടക്കമുള്ള സംഭവങ്ങള്‍ നടന്നിട്ടും പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായും ആരോപിച്ച് കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ഇടുക്കി പ്രസ് ക്ലബ്ബ് പ്രസിഡന്റ് അഷറഫ് വട്ടപ്പാറ, സെക്രട്ടറി എം.എന്‍. സുരേഷ് എന്നിവര്‍ അറിയിച്ചു.

adimalipolice

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ അടിമാലി ടൗണ്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ സമര വേദിയുടെ സമീപത്ത് വെച്ചായിരുന്നു ആക്രണം. സമരം അവസാനിക്കുന്നതിന് ഏതാനും സമയത്തിന് മുന്‍പായി ഇവര്‍ തിരികെ ഓഫീസിലേക്ക് പോകുന്നതിനായി വാഹനം എടുത്തതോടെയാണ് ആക്രമണം നടന്നത്. പോലീസ് നോക്കി നില്‍ക്കെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചിട്ടും തടയുന്നതിന് നടപടി സ്വീകരിച്ചില്ലെന്ന ആരോപണവുമുണ്ട്. സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Idukki
English summary
idukki local news two arrested in media persons attack case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X