പരോളിലിറങ്ങിയ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു, പ്രതിക്കായി കാട് കയറി പൊലീസ്; അണക്കെട്ടിലും നിരീക്ഷണം
ഇടുക്കി: പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച ഇടുക്കി പൊന്മുടി സ്വദേശി കളപ്പുരയില്‍ ജോമോന് ആണ് രക്ഷപ്പെട്ടത്. പൊലീസ് സംരക്ഷണത്തോടെ പരോളില്‍ വീട്ടില്‍ എത്തിച്ചപ്പോഴാണ് ജോമോന് ഓടി രക്ഷപ്പെട്ടത്. ജോമോനായി മൂന്നാര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഇയാള്‍ കാട് കയറി രക്ഷപ്പെട്ടു എന്നാണ് പൊലീസ് കരുതുന്നത്. അതിനാല്‍ പ്രദേശത്ത് വനമേഖല കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രായമായ മാതാപിതാക്കളെ കാണണം എന്ന് ആവശ്യപ്പെട്ട് ജോമോന് പരോളിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കൊടും ക്രിമിനലായ ജോമോന് പരോള്‍ അനുവദിക്കരുത് എന്ന് രാജാക്കാട് പൊലീസ് കോടതിയെ അറിയിച്ചു.

ഇതോടെ പൊലീസിന്റെ സംരക്ഷണയില്‍ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു മടങ്ങാന്‍ കോടതി ജോമോന് അനുമതി നല്‍കുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് ജോമോനെ രാജാക്കാട് പൊന്മുടിയിലെ വീട്ടില്‍ എത്തിച്ചത്. ഇവിടെ നിന്നും തിരികെ ഇറക്കാന്‍ വിലങ്ങ് വെക്കുന്നതിനിടെ ആണ് പൊലീസുകാരെ തട്ടിമാറ്റി ജോമോന് ഓടി രക്ഷപ്പെട്ടത്.
വീടിന് സമീപത്തുള്ള പൊന്മുടി വനമേഖലയിലേക്ക് ആണ് ജോമോന് ഓടി രക്ഷപ്പെട്ടത്. സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ജോമാനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊന്മുടി അണക്കെട്ടിലൂടെ നീന്തി രക്ഷപ്പെടാനുള്ള സാധ്യതയും പൊലീസ് കാണുന്നുണ്ട്. അതിനാല്‍ മറുകരയിലും പൊലീസ് ക്യാമ്പ് ചെയ്ത് നിരീക്ഷണ നടത്തി വരികയാണ്.
അതേസമയം ജോമോനോ ഉടന്‍ പിടികൂടുമെന്ന് മൂന്നാര്‍ ഡി വൈ എസ് പി കെ ആര് മനോജ് പറഞ്ഞു. 2015 ഫെബ്രുവരി രണ്ടിന് ആണ് കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ വച്ച് രാജേഷ് എന്നയാളെ ജോമോന് തലക്കടിച്ച് കൊലപ്പെടുത്തിയത്. കോട്ടയം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിക്ഷ ലഭിച്ച ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് തടവില്‍ കഴിഞ്ഞ് വരികയായിരുന്നു ജോമോന്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications