ഇസ്രായലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനെതിരെ കേസ്; ഡോക്ടറെ മര്‍ദ്ദിച്ചുവെന്ന് പരാതി
ഇടുക്കി: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിനെതിരെ പോലീസ് കേസെടുത്തു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ചുവെന്ന് പരാതിയിലാണ് പോലീസ് നടപടി. ചേലച്ചോട്ടിലെ സിഎസ്‌ഐ ആശുപത്രിയിലെ ഡോക്ടര്‍ അനൂപ് ആണ് പരാതിക്കാരന്‍. ആശുപത്രിയിലെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിന് പുറമെ, സഹോദരന്‍ സജി, സൗമ്യയുടെ സഹോദരന്‍ സജേഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യം പുറത്തുവന്നു. ഇത് പോലീസ് പരിശോധിച്ചുവരികയാണ് എന്ന് കഞ്ഞിക്കുഴി പോലീസ് അറിയിച്ചു. മര്‍ദ്ദനമേറ്റ ഡോക്ടര്‍ അനൂപ് തങ്കമണിയിലെ ആശുപത്രിയില്‍ ചികില്‍സ തേടി.
ഇരുള്‍ മൂടി പശ്ചിമ ബംഗാള്‍; യാസ് ഭീഷണിക്കിടെ കനത്ത മഴ- ചിത്രങ്ങള്‍ കാണാം
Recommended Video
എന്നാല്‍ സന്തോഷിന്റെ കുടുംബം പറയുന്നത് മറ്റൊന്നാണ്. ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്നും അത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും ഇവര്‍ പറയുന്നു. രണ്ടാഴ്ച മുമ്പാണ് സൗമ്യ ഇസ്രായേലില്‍ കൊല്ലപ്പെട്ടത്. ഹമാസ് - ഇസ്രയേല്‍ യുദ്ധത്തിനിടെ സൗമ്യ താമസിച്ച വീടിന് മുകളില്‍ റോക്കറ്റ് പതിക്കുകയായിരുന്നു. പിന്നീട് മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. രണ്ടു വര്‍ഷം മുമ്പാണ് സൗമ്യ നാട്ടില്‍ വന്ന് പോയത്. സന്തോഷുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെയായിരുന്നു റോക്കറ്റ് പതിച്ചതും സൗമ്യ കൊല്ലപ്പെട്ടതും.
ആരാധകര്‍ കാത്തിരുന്നു സമന്തയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications