ഇടുക്കിയില്‍ വീണ്ടും ചക്കക്കൊമ്പന്റെ വിളയാട്ടം.. ഇന്നലെ തകര്‍ത്തത് റേഷന്‍കടയെങ്കില്‍ ഇന്ന് വീട്...
ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും ഭീതി പരത്തി ചക്കക്കൊമ്പന്റെ വിളയാട്ടം. ഇന്നലെ ജനവാസ മേഖലയില്‍ ഇറങ്ങിയ ചക്കക്കൊമ്പന്‍ ഇന്ന് ഒരു വീട് തകര്‍ത്തു. ചിന്നക്കനാല്‍ 301 ന് സമീപത്ത് താമസിക്കുന്ന ഐസക് വര്‍ഗീസിന്റെ വീടാണ് ആനയുടെ ആക്രമണത്തില്‍ തകര്‍ന്നത്. ചക്കക്കൊമ്പന്‍ ജനവാസ മേഖലയില്‍ എത്തിയതോടെ ഐസകും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു.
അതിനാല്‍ തന്നെ വലിയൊരു അപകടമാണ് ഒഴിവായത്. ഐസക്കിന്റെ വീടിന്റെ ഒരുവശം മുഴുവന്‍ പൂര്‍ണമായി ആനയുടെ ആക്രമണത്തില്‍ തകര്‍ന്നു. ഒടുവില്‍ പ്രദേശവാസികള്‍ പടക്കം പൊട്ടിച്ചാണ് ചക്കക്കൊമ്പനെ തുരത്തിയത്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് ചക്കക്കൊമ്പന്‍ ജനവാസ മേഖലയിലെത്തി നാശം വിതയ്ക്കുന്നത്. ഇന്നലെ ആനയിറങ്കലിലെ റേഷന്‍ കടയുടെ ഭിത്തിയും ആന തകര്‍ത്തു.

ഈ സമയം റേഷന്‍ കടയിലെ ജീവനക്കാരിയും കുടുംബവും അകത്തുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെടുന്നത്. അതിനിടെ കടയിലെ അരിച്ചാക്കുകളെല്ലാം പുറത്തേക്കിട്ട ചക്കക്കൊമ്പന്‍ അതെല്ലാം അകത്താക്കിയ ശേഷമാണ് സംഭവ സ്ഥലത്ത് നിന്ന് മടങ്ങിയത്. റേഷന്‍ കട ജീവനക്കാരിയായ ലാവണ്യയും കുടുംബവും ഇതിനകത്ത് തന്നെയാണ് താമസിക്കുകയും ചെയ്യുന്നത്.
ലാവണ്യയെ കൂടാതെ ഭര്‍ത്താവ് ശിവകുമാര്‍, ഇവരുടെ ഒന്നര വയസുള്ള മകന്‍ ചിക്കു, മുത്തശ്ശി സെല്‍വി എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. ഭിത്തി പൊളിക്കുന്ന ബഹളം കേട്ടുണര്‍ന്ന ലാവണ്യയും കുടുംബവും ശബ്ദമുണ്ടാക്കാതെ മറുഭാഗത്തെ ഭിത്തിയോട് ചേര്‍ന്നിരുന്നതോടെയാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ആര്‍ ആര്‍ ടി സംഘവും പടക്കം പൊട്ടിച്ച് ആനയെ മാറ്റുകയായിരുന്നു.












Click it and Unblock the Notifications