ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂയംകുട്ടി വനമേഖലയില്‍ അനധികൃത ട്രക്കിംഗ്: വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് വെല്ലുവിളി!!

  • By Desk
Google Oneindia Malayalam News

കോതമംഗലം: പാരിസ്ഥിതിക പ്രധാന്യമേറെയുള്ള പൂയംകുട്ടി വനമേഖലയില്‍ അനധികൃത ട്രക്കിംഗിന്റെയും ടൂറിസത്തിന്റെയും പേരിലുള്ള കടന്നുകയറ്റം വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് ഭീഷണിയാകുന്നു. പശ്ചിമഘട്ടം ഉള്‍പ്പെടുന്ന ഈ മേഖല വന്യജീവി സമ്പത്തിന്റെയും ജൈവ വൈവിധ്യങ്ങളുടെയും കലവറയാണ് പൂയംകൂട്ടി വനപ്രദേശം. സമീപക്കാലത്തായി പൂയംകുട്ടി- കണ്ടമ്പാറ വനമേഖലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ കടന്നുകയറ്റം വന്യജീവികള്‍ക്കും പൂയംകുട്ടിയാറിനും പ്രദേശവാസികള്‍ക്കും ഒരുപോലെ ഭീക്ഷണിയായിരിക്കുകയാണ്.

താനൂര്‍ കടപ്പുറത്ത് അഞ്ജാത മൃതദേഹം കരക്കടിഞ്ഞു: 25ദിവസത്തോളം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയില്‍! താനൂര്‍ കടപ്പുറത്ത് അഞ്ജാത മൃതദേഹം കരക്കടിഞ്ഞു: 25ദിവസത്തോളം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയില്‍!

വേനല്‍ കടുത്തതോടെ ഉള്‍ക്കാടുകളിലെ ജലസ്രോതസ്സുകള്‍ വറ്റുകയും കാട്ടാനകള്‍ കൂട്ടത്തോടെ
കണ്ടമ്പാറ, പൂയംകുട്ടി, കുട്ടംമ്പുഴ ഭാഗങ്ങളിലേക്ക് എത്തുന്നതു പതിവായിരിക്കുന്നു. ഇവ വെള്ളം കുടിക്കുന്നതിനായി പുഴയിലെത്തുമ്പോള്‍ മറുവശങ്ങളില്‍ കാമറയുമായി സഞ്ചാരികള്‍ എത്തുന്നതോടെ ആനക്കൂട്ടം ഭയന്ന് വനത്തിലേക്ക് തിരികെ പോകുന്നു.

 wildanimals-

ഇതോടൊപ്പം സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന ഭക്ഷണ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും മദ്യക്കുപ്പികളും മൃഗങ്ങളുടെ ജീവനും പരിസ്ഥിതിക്കും വലിയഭീഷണിയാണ് ഉയര്‍ത്തുന്നത്. അതീവ പരിസ്ഥിതി പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന വനമേഖലയായതിനാലും രാജവെമ്പാല ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ നിലനില്‍ക്കുന്നതിനാലും പൊതുജനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചു കൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ വനം വകുപ്പ് പലയിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.


സമീപപ്രദേശങ്ങളായ തട്ടേക്കാട്, ഭൂതത്താന്‍കെട്ട്, പാണിയേലി പോര്, മുളങ്കുഴി എന്നീ പ്രദേശങ്ങള്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ്. സിനിമയിലുടെയും സോഷ്യല്‍ മീഡിയയിലൂടെയും ഉള്ള പ്രചരണങ്ങളും അനധികൃത ടൂര്‍ ഓപ്പറേറ്റര്‍മാരുമാണ് പൂയംകുട്ടിയിലേക്ക് സഞ്ചാരികളെ ക്ഷണിക്കുന്നതിന് നീക്കം നടത്തുന്നത്. ഇത്തരക്കാര്‍ അനധികൃതമായി വനമേഖലയില്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുള്ളതാണന്നും ഇത് പാലിക്കുവാന്‍ എല്ലാവരും തയ്യാറാകണമെന്നും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കുട്ടംമ്പുഴ റേഞ്ച് ഓഫീസര്‍ എസ് രാജന്‍ അറിയിച്ചു.

Idukki
English summary
illegal trekking in pooyamkutty became threat to wild animals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X