കാട്ടാനയ്ക്ക് പിന്നാലെ പുലി, കരടി, കുരങ്ങ്, മലയണ്ണാന്‍, മരപ്പട്ടി.. പൊറുതിമുട്ടി കര്‍ഷകര്‍
അടിമാലി: വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടി അടിമാലിയിലെ കര്‍ഷകര്‍. കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയ്ക്ക് പുറമെ കുരങ്ങ്, മലയണ്ണാന്‍, മരപ്പട്ടി എന്നിവയുടെ ശല്യവും പ്രദേശത്ത് രൂക്ഷമായിരിക്കുകയാണ്. തേങ്ങ, കാപ്പിക്കുരു, അടക്ക, കൊക്കോ, വാഴ തുടങ്ങിയ കൃഷികളെല്ലാം നശിപ്പിക്കുകയാണ് വന്യമൃഗങ്ങള്‍. ഇതോടെ പല വിളകളും പാകമാകും മുമ്പെ വിളവെടുക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.
അടിമാലി, മറയൂര്‍, മാങ്കുളം, മൂന്നാര്‍ പഞ്ചായത്തുകളില്‍ കുരങ്ങ്, മലയണ്ണാന്‍ എന്നിവയുടെ ശല്യം അതിരൂക്ഷമാണ്. വന്യമൃഗശല്യം ഒഴിവാക്കാന്‍ വനാതിര്‍ത്തികളിലെ ഫലവര്‍ഗ കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ വന്യമൃഗങ്ങള്‍ ഭക്ഷിക്കാത്തതും വിപണന സാധ്യതയുള്ളതുമായ കാപ്പി വരെ കുരു പോലും ബാക്കിവെക്കാതെ കുരങ്ങുകള്‍ നശിപ്പിക്കുകയാണ് എന്ന് കര്‍ഷകര്‍ പറയുന്നു.

അടുത്തിടെ മൂന്നാറില്‍ 10 ഏക്കറോളം ബട്ടര്‍ ബീന്‍സ് നശിപ്പിച്ചിരുന്നു. കൊക്കോ, അടക്ക, ജാതിക്ക, തേങ്ങ തുടങ്ങിയവയെല്ലാം നശിപ്പിക്കപ്പെട്ട നിലയിലാണ്. ഇതിന് പുറമെ കാട്ടാനക്കൂട്ടം ഭീതി വിതയ്ക്കുന്നുമുണ്ട്. പീച്ചാട് പ്ലാമലയില്‍ വീട് തകര്‍ത്തും നേര്യമംഗലത്ത് വഴി തടഞ്ഞും കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ ആശങ്ക പരത്തുന്നുണ്ട്. നിരവത്ത് അന്നമ്മയുടെ വീട് തിങ്കളാഴ്ച രാത്രി കാട്ടാനക്കൂട്ടം തകര്‍ത്തിരുന്നു.
വീട്ടുകാര്‍ ഈ സമയം ഇവിടെയില്ലാതിരുന്നതാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണം. അതിനിടെ പ്ലാക്കത്തടത്ത് വീടിനു സമീപത്തെ തിട്ടപ്പുറത്ത് പുള്ളിപ്പുലിയെ കണ്ടതായി ഗൃഹനാഥന്‍ പറഞ്ഞിരുന്നു. കൊടുങ്ങാശേരിയില്‍ കെ കെ മോഹനന്‍ എന്നയാളാണ് പുലിയെ കണ്ടത്. ഇതിന് അടുത്ത ദിവസങ്ങളില്‍ ഇവിടെ വീടുകളില്‍ നിന്നു നായ്ക്കളെ കാണാതാകുകയും ചെയ്തിരുന്നു.
ബഥേല്‍ പ്ലാന്റേഷന്റെ തെപ്പക്കുളം, ലാന്‍ഡ്രം, തങ്കമല, മൗണ്ട് എന്നിവിടങ്ങളിലും പുലി, കരടി എന്നിവയുടെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതിനിടെ പരാതികള്‍ക്കൊടുവില്‍ വന്യമൃഗങ്ങളെ തുരത്താനുളള ദ്രുതകര്‍മസേനയ്ക്ക് തകരാറിലായ വാഹനത്തിനു പകരം വാഹനം എത്തിയിരുന്നു. പീരുമേട് ആര്‍ആര്‍ടി സംഘത്തിനു തേക്കടിയില്‍ നിന്നാണു പകരം വാഹനം എത്തിച്ചത്.












Click it and Unblock the Notifications