Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകസഭ തിരഞ്ഞെടുപ്പ്: വീണ്ടും വിജയം ആവര്‍ത്തിക്കും ജോയ്‌സ് ജോര്‍ജ്!!!

ഇടുക്കി: ഇടുക്കി നിയോജക മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചാണ് ജോയ്‌സ് ജോര്‍ജ് രണ്ടാം ഊഴത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണത്തെ ലോക്‌സഭയിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം ജോയ്‌സ് ജോര്‍ജിന് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ ഇത്തവണ ഇടത് മുന്നണിക്ക് ഇടുക്കിയില്‍ പകരം വയ്ക്കാനില്ലാത്ത സ്ഥാനാര്‍ത്ഥിയാണ് ജോയ്‌സ് ജോര്‍ജ്.

മുഖ്യമന്ത്രി വിളിച്ചു തിരിച്ചുവാമോനേ... പി ശശി ഭരണലാവണത്തിലേക്ക്, പൊളിറ്റിക്കൽ സെക്രട്ടറിയാകാൻ സാധ്യത?
ഇടുക്കിക്കാര്‍ തന്നെ പുറത്ത് നിന്നൊരു ആളായല്ല കാണുന്നതെന്നും വിജയം ഉറപ്പാണെന്നുമാണ് ജോയ്‌സ് പറയുന്നത്.മണ്ഡലത്തില്‍ 4075 കോടിയുടെ വികസനം കൊണ്ടുവരാന്‍ സാധിച്ചെന്നും ജോയ്‌സ് പറയുന്നു. സ്ഥാനാത്ഥിത്വം ഏറെക്കുറെ ഉറപ്പായതിനാല്‍ ജോയ്‌സ് മാസങ്ങള്‍ക്ക് മുമ്പേ അനൗദ്യോഗിക പ്രചാരണം തുടങ്ങിയിരുന്നു.

Joice George

ഔദ്യോഗിക പ്രചാരണപരിപാടികള്‍ക്ക് അടുത്ത ബുധനാഴ്ച എല്‍ഡിഎഫ് കണ്‍വെന്‍ഷനോടെ തുടക്കമാവും. എന്നാല്‍ കര്‍ഷക ആത്മഹത്യകളും , കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദവും ജോയ്‌സിനും ഇടത് മുന്നണിക്കും തലവേദനയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ അഭിഭാഷകനും പഴയ കോണ്‍ഗ്രസുകാരനുമായ ജോയ്‌സ് ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കി അവസരം നന്നായി വിനിയോഗിച്ച എല്‍ഡിഎഫ് ഇടുക്കിയില്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

ഇടുക്കി സീറ്റ് തിരിച്ചു എങ്ങെയും തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെ ശക്തനായ സ്ഥാനാര്‍ത്ഥിയെതന്നെയാകും ഇടുക്കിയില്‍ ജോയ്‌സിനെതിരെ യു ഡി എഫ് കളത്തിലിറക്കുക. മുമ്പ് ഒരു ഘട്ടത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിവരെ ഇടുക്കിയില്‍ മത്സരിക്കാനുള്ള സാധ്യതയും നിലവിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+