ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ പുതിയ നിയന്ത്രണങ്ങള്‍; ഇതര സംസ്ഥാന ജോലിക്കാരെ നിയന്ത്രിക്കും, കടകള്‍ ഒന്നിടവിട്ട ദിനങ്ങളില്‍

Google Oneindia Malayalam News

ഇടുക്കി: തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്ക് തടസ്സം വരാതെ ലോക് ഡൗണിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാം കര്‍ശനമായി ജില്ലയിലും നടപ്പാക്കണമെന്ന് വൈദ്യുതി മന്ത്രി എം.എം മണി നിര്‍ദ്ദേശിച്ചു. ജില്ല കലക്ടര്‍ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എം പി യുടേയും എം എല്‍ എ മാരുടേയും കോവിഡ് പ്രതിരോധ താലൂക്ക് -ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഓണ്‍ലൈനായാണ് മന്ത്രി ഇങ്ങനെ നിര്‍ദ്ദേശിച്ചത്. സംസ്ഥാനത്ത് മെയ് 8 മുതല്‍ 16 ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

k

തോട്ടം മേഖലയിലടക്കം തൊഴിലാളികള്‍ മറ്റു ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കായി എല്ലാദിവസവും വന്നു പോകുന്ന പതിവ് അനുവദിക്കേണ്ടന്ന് യോഗം തീരുമാനിച്ചു. അതുകൊണ്ടു അടുത്ത പത്തു ദിവസം അന്യ സംസ്ഥാനത്ത് നിന്ന് ജോലിക്കാരെ അനുവദിക്കുന്നതല്ല. എന്നാല്‍ ലയങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ചെറിയ തോതില്‍ (നിശ്ചിത എണ്ണം തൊഴിലാളികള്‍ മാത്രം) തോട്ടം മേഖലകളില്‍ ജോലി ചെയ്യാന്‍ അനുവദിക്കും.

വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്റ്റാലിന്റെ തുടക്കം; എല്ലാവര്‍ക്കും 2000 രൂപ, ചികില്‍സ-യാത്രാ സൗജന്യം, 5 ഉത്തരവുകള്‍വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്റ്റാലിന്റെ തുടക്കം; എല്ലാവര്‍ക്കും 2000 രൂപ, ചികില്‍സ-യാത്രാ സൗജന്യം, 5 ഉത്തരവുകള്‍

കട്ടപ്പന, മൂന്നാര്‍, തൊടുപുഴ തുടങ്ങി ജില്ലയിലെ തിരക്കേറിയ മാര്‍ക്കറ്റുകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രാദേശിക തലത്തില്‍ പോലീസിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വ്യാപാരി വ്യവസായികളുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി കടകള്‍ വീതം തുറക്കാന്‍ അനുവദിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു.

ആശുപത്രികളില്‍ ആവശ്യത്തിന് ഐസിയു ബെഡ്, വെന്റിലേറ്ററുകള്‍ തുടങ്ങിയവയുണ്ട്. ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഓരോ ആശുപത്രികളിലും ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തിലും ഡൊമിസിലറി കെയര്‍ സെന്ററുകള്‍ തുറക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്കി. പ്രത്യക്ഷ രോഗലക്ഷണങ്ങളും കാര്യമായ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്തതും വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ വേണ്ടത്ര സൗകര്യമില്ലാത്തതുമായ രോഗികളെയാണ് ഡൊമിസിലറി കെയര്‍ സെന്ററുകളിലേക്ക് മാറ്റുക.

Idukki
English summary
Kerala Lockdown: These are the new restriction in Idukki District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X