ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോതമംഗലം ബസ് സ്റ്റാന്റ് വിഷയം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ്.

  • By Desk
Google Oneindia Malayalam News

കോതമംഗലം: നഗരത്തിലെ തങ്കളം, ഹൈറേഞ്ച് ബസ് സ്റ്റാന്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് ബസ് പാസഞ്ചേഴ്സ്സ് അസോസിയേഷന്‍ നിരവധി തവണ നിയമ പോരാട്ടങ്ങള്‍ നടത്തുകയും അനുകൂലവിധി നേടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കോടതി വിധി നടപ്പാക്കുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും ഇതുവരെയും നടപടികള്‍ ഉണ്ടായിട്ടില്ല. ഈ രണ്ട് ബസ്റ്റാന്റുകളും പ്രവര്‍ത്തിക്കാത്തതിനാല്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഇടമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

<strong>യുഡിഎഫ് ഭരിക്കുന്ന സഹകരണബാങ്കുകള്‍ പിരിച്ചുവിടാന്‍ കാരണം കേരളാബാങ്ക് രൂപീകരണം; ലോകായുക്തക്ക് പരാതി നല്‍കി; സമരത്തിനൊരുങ്ങി ജനാധിപത്യ സഹകരണ വേദി</strong>യുഡിഎഫ് ഭരിക്കുന്ന സഹകരണബാങ്കുകള്‍ പിരിച്ചുവിടാന്‍ കാരണം കേരളാബാങ്ക് രൂപീകരണം; ലോകായുക്തക്ക് പരാതി നല്‍കി; സമരത്തിനൊരുങ്ങി ജനാധിപത്യ സഹകരണ വേദി

തങ്കളം, ഹൈറേഞ്ച് സ്റ്റാന്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്നും നിലവിലുള്ള പ്രധാന സ്റ്റാന്റ് ബസ് വേ ആക്കണമെന്നും ആവശ്യപ്പെട്ട് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ 2002 ലും 2004 ലും ഹൈകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായിട്ടുണ്ടന്നും എന്നാല്‍ വിധി നടപ്പാക്കുവാന്‍ തയ്യാറാകാതെ നഗരസഭയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണെന്നുമാണ് നിലവിലെ ആരോപണം.

Bus stand

ഈ സാഹചര്യത്തിലാണ് വിധി നടപ്പാക്കുവാന്‍ ഇന്റര്‍നാഷ്ണല്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കേരള കൗണ്‍സില്‍ ഇടപ്പെടുന്നത്. ഇതുമായി ബന്ധപെട്ട് ലഭിച്ച പരാതിയെ തുടര്‍ന്ന് കൗണ്‍സില്‍ ഭാരവാഹികള്‍ കോതമംഗലത്തെ ബസ് സ്റ്റാന്റുകള്‍ സന്ദര്‍ശിച്ചു.കോടതി വിധി നടപ്പാക്കുവാന്‍ നഗരസഭയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറായില്ലങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന കൗണ്‍സില്‍ കേരള ബോര്‍ഡ് പ്രസിഡന്റ് ഡോ.എ.പി.എല്‍ദോ പറഞ്ഞു.

Idukki
English summary
Kothamangalam bus stand issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X