Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലനിര്‍ത്താന്‍ യുഡിഎഫും തിരിച്ചുപിടിക്കാന്‍ എല്‍ഡിഫും; എവിടേക്ക് ചായും ഇടുക്കി..?

എറണാകുളം, ഇടുക്കി ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം. 1977-ല്‍ ജില്ല രൂപീകൃതമായപ്പോള്‍ മുതല്‍ ഈ ലോക്‌സഭാ മണ്ഡലവും ഉണ്ട്. യു ഡി എഫിനേയും എല്‍ ഡി എഫിനേയും മാറി മാറി പരീക്ഷിച്ച ചരിത്രമാണ് ഇടുക്കിക്കുള്ളത്. അതിനാല്‍ തന്നെ വോട്ടെണ്ണലിന് മുന്‍പുള്ള ഏത് പ്രവചനവും ഇടുക്കിയെ സംബന്ധിച്ച് വൃഥാവിലായിരിക്കും.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്നത്. 2024 ജനുവരി 22 ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം മണ്ഡലത്തില്‍ നിലവില്‍ 607700 പുരുഷന്മാരും 625674 സ്ത്രീകളും 10 ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പടെ ആകെ 1233384 വോട്ടര്‍മാരാണ് ഉള്ളത്.

2024 LOKSABHA ELECTION

തൊടുപുഴ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് (187750). ഇടുക്കി (183538), പീരുമേട് (175034), ഉടുമ്പന്‍ചോല (1,68119), ദേവികുളം (166879), കോതമംഗലം (168911), മൂവാറ്റുപുഴ (183153) എന്നിങ്ങനെയാണ് മറ്റ് മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം. മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന ഇതുവരെയുള്ള 12 തിരഞ്ഞെടുപ്പുകളില്‍ എട്ട് തവണ യു ഡി എഫിനൊപ്പവും നാല് തവണ എല്‍ ഡി എഫിനൊപ്പവുമായിരുന്നു ഇടുക്കി.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകാരം തൊടുപുഴ, മുവാറ്റുപുഴ മണ്ഡലങ്ങള്‍ യു ഡി എഫിനൊപ്പവും കോതമംഗലം, ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി, പീരുമേട് മണ്ഡലങ്ങള്‍ എല്‍ ഡി എഫിനൊപ്പവുമാണ്. 1977 ല്‍ നടന്ന മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സി എം സ്റ്റീഫനിലൂടെ യു ഡി എഫ് ഇടുക്കി പിടിച്ചു. എന്നാല്‍ 1980 ല്‍ എം എം ലോറന്‍സിലൂടെ എല്‍ ഡി എഫ് കരുത്ത് കാണിച്ചു.

പിന്നീട് 1998 വരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ മണ്ഡലം കോണ്‍ഗ്രസിന് ഒപ്പം തന്നെയായിരുന്നു. 1984-ല്‍ പി ജെ കുര്യനും 1989 ലും 91 ലും പാലാ കെ എം മാത്യുവും 96-ല്‍ എ സി ജോസും 98 ല്‍ പി സി ചാക്കോയും കോണ്‍ഗ്രസിന് വേണ്ടി ലോക്‌സഭയിലെത്തി. ഇതോടെ ഇടുക്കി യു ഡി എഫ് കോട്ടയായി. എന്നാല്‍ ആ വിശേഷണം തകര്‍ത്ത് ഫ്രാന്‍സിസ് ജോര്‍ജിലൂടെ ഇടുക്കി എല്‍ ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു.

2004 ലും എല്‍ ഡി എഫ് തന്നെയാണ് ഇവിടെ ജയിച്ചത്. 2009 ല്‍ പി ടി തോമസിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും 2014 ല്‍ ചിത്രം മാറി. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കത്തി നിന്ന കാലം ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ് എല്‍ ഡി എഫ് സ്വതന്ത്രനായി ജയിച്ചു. ഈ വര്‍ഷമാണ് ജോയ്‌സ് ജോര്‍ജ് ആദ്യമായി മത്സരിക്കുന്നതും.

അന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ആയിരുന്നു. 2019 ലും ഇതേ സ്ഥാനാര്‍ത്ഥികളാണ് ഏറ്റുമുട്ടിയത്. പക്ഷെ അന്ന് വിജയം ഡീനിനൊപ്പം നിന്നു. 171053 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് ഡീന്‍ കുര്യാക്കോസ് മണ്ഡലം പിടിച്ചെടുത്തത്. ഇത്തവണയും എല്‍ ഡി എഫ് ജോയ്‌സ് ജോര്‍ജിനെ തന്നെയാണ് നിര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ഡീന്‍ കുര്യാക്കോസിനെയായിരിക്കും സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധ്യത കൂടുതല്‍.

എന്‍ഡിഎ സ്ഥാനര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി, എന്‍ ഹരി, ശ്രീനഗരി രാജന്‍ എന്നിവരുടെ പേരുകളാണ് കേള്‍ക്കുന്നത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ ഡി എഫിലേക്ക് എത്തിയ ശേഷമുള്ള ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് മണ്ഡലത്തില്‍ എങ്ങനെ പ്രതിഫലിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇരുമുന്നണിയിലുമുള്ള കേരള കോണ്‍ഗ്രസുകാര്‍ക്കും എന്‍ ഡി എയിലെ ബി ഡി ജെ എസിനും ശക്തി കാണിക്കാന്‍ പറ്റിയ മണ്ഡലമാണ് ഇടുക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+