Get Updates
Get notified of breaking news, exclusive insights, and must-see stories!

മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ചു നിന്നാൽ തുടരാം; രാജേന്ദ്രന് മുന്നറിയിപ്പുമായി എം എം മണി

ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രനെ പുറത്താക്കുമെന്ന് എം.എം മണി. ഏരിയ സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത രാജേന്ദ്രന് പാർട്ടിയിൽ തുടരാനാകില്ലെന്ന് മണി പറഞ്ഞു.രാജേന്ദ്രൻ്റെ രാഷ്ട്രീയബോധം തെറ്റി പോയതിന് എന്തു പറയാനാകും. മൂന്നു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും എംഎൽഎയും ആക്കി. കിട്ടുന്നത് മേടിച്ച് മര്യാദയ്ക്ക് നിന്നാൽ തുടർന്നുപോകാമെന്നും അദ്ദേഹം പറഞ്ഞു. മറയൂരിൽ നടന്ന സിപിഎം ഏരിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അഡ്വ.എ.രാജ ഇടുക്കിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.എന്നാൽ, പാർട്ടി ഏരിയാ സമ്മേളനങ്ങളിലടക്കം എസ്.രാജേന്ദ്രൻ പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു. പലകുറി സമ്മേളനങ്ങളിൽ പങ്കെടുക്കാത്തതിനെ എംഎം മണി അടക്കമുള്ള നേതാക്കൾ വിമർശിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുന്നതിനായി രാജേന്ദ്രൻ വോട്ട് മറിച്ചിരുന്നതായും ആരോപണമുയർന്നിരുന്നു.

aaa

ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകൾ രാജേന്ദ്രനെതിരെ രംഗത്തുവന്നു. ഈ സാഹചര്യത്തിൽ നേരത്തെ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനും രാജേന്ദ്രനെതിരായ റിപ്പോർട്ടാണ് തയ്യാറാക്കിയത്. ജില്ലാ സമ്മേളനത്തിന് മുമ്പായി റിപ്പോർട്ട് ജില്ലാ സെക്രട്ടറിയേറ്റിനും സംസ്ഥാന സെക്രട്ടേറിയറ്റിനും കൈമാറാനിരിക്കവേയാണ് ഇടുക്കിയിലെ സിപിഎമ്മിൽ നേതാക്കൾ തമ്മിലുള്ള പരസ്യപ്രതികരണം മറനീക്കി പുറത്തു വന്നിരിക്കുന്നത്.

സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

എംഎം മണി ആദ്യമായല്ല രാജേന്ദ്രനെതിരെ തുറന്ന നിലപാട് സ്വീകരിക്കുന്നത്. ഇതിനുമുൻപ് അടിമാലി സമ്മേളനത്തിലുൾപ്പടെ രാജേന്ദ്രനെ പരസ്യമായി വിമർശിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം നടന്ന മറയൂർ സമ്മേളനത്തിലും ഉണ്ടായിരിക്കുന്നത്.

ഇതോടെ, ഏരിയാ സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത രാജേന്ദ്രനെ പുറത്താക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എം എം മണി. രാജേന്ദ്രൻ്റെ രാഷ്ട്രീയബോധം തെറ്റി പോയതിന് എന്തു പറയാനാകും. മൂന്ന് തവണ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും എംഎൽഎയും ആക്കി. കിട്ടുന്നത് മേടിച്ച് മര്യാദയ്ക്ക് നിന്നാൽ തുടർന്നുപോകാമെന്നും അദ്ദേഹം പരസ്യമായി വിമർശിച്ചു.

Recommended Video

cmsvideo
    പ്രസംഗത്തിനിടെ മോദി മുമ്പിൽ 2 കുന്തം വെച്ചത് എന്തിന്? ട്രോളിക്കൊന്ന് കോൺഗ്രസ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+