'ഒരു വനിത രത്നമുണ്ട്, കളക്ടര്‍...ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല': ഉദ്യോഗസ്ഥരെ പരിഹസിച്ച് എംഎം മണി
ജില്ല കളക്ടറെ വനിതരത്‌നമെന്ന് അഭിസംബോധന ചെയ്താണ് പരിഹസിച്ചത്.

ഇടുക്കി: ഐ എസ് എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും വിമര്‍ശനവും പരിഹാസവുമായി എം എം മണി എം എല്‍ എ. ഇടുക്കി ജില്ലാ കളക്ടര്‍ക്കെതിരെയും സബ് കളക്ടര്‍ക്കെതിരെയുമാണ് എം എം മണിയുടെ വിമര്‍ശനം. ജില്ല കളക്ടറെ വനിത രത്‌നമെവ്വ് അഭിസംബോധന ചെയ്താണ് ജില്ലാ കളക്ടറെ പരിഹസിച്ചത്. കളക്ടറെ കുറിച്ച് താന്‍ വേറൊന്നും പറയുന്നില്ലെന്നും എം എം മണി പറഞ്ഞു. സബ് കളക്ടര്‍ ഉത്തരേന്ത്യക്കാരനാണെന്നും എം എം മണി പറഞ്ഞു.
ഇടുക്കി ജില്ലിയിലെ ഭൂമി പ്രശ്‌നങ്ങള്‍ക്കെതിരെ ദേവികുളം ആര്‍ ഡി ഓഫീസിന് മുമ്പില്‍ നടത്തിയ സി പി എം മാര്‍ച്ചിനിടെയാണ് എം എം മണി ഐ എ എസ് ഉദ്യോഗസ്ഥരെ പരിഹസിച്ച് രംഗത്തെത്തിയത്. ഐ ഐ എസ് അസോസിയേഷനെയും എം എം മണി പരിഹസിച്ചു. ഐ എ എസ് പുംഗവന്മാരെന്ന് ഉദ്യോഗസ്ഥരെ പരിഹസിച്ച എം എം മണി, തനിക്കെതിരെ പരാതി നല്‍കിയാല്‍ ഒന്നും നടക്കില്ലെന്ന് മുന്നറിയിപ്പും നല്‍കി. മണിയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നേരത്തെ സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മയ്‌ക്കെതിരെ എം എം മണി രംഗത്തെത്തിയിരുന്നു. രാഹുല്‍ തെമ്മാടിയാണെന്നാണ് എം എം മണി പറഞ്ഞത്. മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും മുഖ്യമന്ത്രിയെ പറ്റി മൈതാന പ്രസംഗം നടത്തിയാല്‍ മതിയെന്ന് പറഞ്ഞ തെമ്മാടിയാണ് ഇവിടുത്തെ സബ് കലക്ടര്‍. അത് ഞങ്ങള്‍ക്ക് പൊറുക്കാന്‍ പറ്റുന്ന കാര്യമല്ല. അയാള്‍ യു പിക്കാരനോ മധ്യപ്രദേശുകാരനോ ആണെന്നാണ് പറഞ്ഞത്. ഇത് കേരളമാണെന്ന് ഐ എ എസ് അല്ല ഏത് കുന്തമായാലും മനസ്സിലാക്കിയില്ലെങ്കില്‍ അത് മനസ്സിലാക്കി കൊടുക്കാനുള്ള നടപടികള്‍ ഞങ്ങളെടുക്കും എന്നായിരുന്നു മണി പറഞ്ഞത്.
ഇടുക്കി ജില്ലയിലെ ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അനുകൂല നടപടികള്‍ സ ര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ സബ് കളക്ടറും ജില്ലാ കളക്ടറും തടസം സൃഷ്ടിക്കുന്നുവെന്നും അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും എം എം മണി എം എല്‍ എ വിമര്‍ശിച്ചിരുന്നു.
അതേസമയം , സബ് കളക്ടര്‍ക്കെതിരെ എം എം മണി നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഐ എ എസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എം എല്‍ എയില്‍ നിന്ന് ഉണ്ടായ പരാമര്‍ശം ദൗര്‍ഭാഗ്യകരം ആണ്. വിമര്‍ശനങ്ങളോട് തുറന്ന മനസാണ്. എന്നാല്‍ വിമര്‍ശിക്കുമ്പോള്‍ ഭാഷയിലും പെരുമാറ്റത്തിലും പാലിക്കേണ്ട മര്യാദകള്‍ ഉണ്ടെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അസോസിയേഷന്‍ വ്യക്തമാക്കി .
എം എല്‍ എയില്‍ നിന്ന ഉണ്ടായ പരാമര്‍ശം സംസ്ഥാനത്തെ മുഴുവന്‍ ഐ എ എസ് ഉദ്യോഗസ്ഥരുടെയും മനോവീര്യം തകര്‍ക്കുന്നതാണ്. എംഎല്‍എ പരാമര്‍ശം പിന്‍വലിക്കാനും ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനും മുഖ്യമന്ത്രി ഇടപെടണം എന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഡോ ബി അശോക്, സെക്രട്ടറി എം ജി രാജമാണിക്യം എന്നിവര്‍ ആവശ്യപ്പെട്ടു .
ദേവികുളത്ത് സി പി എം സംഘടിപ്പിച്ച ആര്‍ ഡി ഒ ഓഫിസ് വളയല്‍ സമരം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മണിയുടെ പരാമര്‍ശം. ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നത്തില്‍ റവന്യു വകുപ്പിന്റെ നടപടി നിര്‍ത്തിവക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം അവഗണിച്ച് ഇടുക്കി കലക്ടറും ദേവികുളം സബ് കലക്ടറും നടപടികള്‍ തുടരുകയാണ് എന്നായിരുന്നു മണി പറഞ്ഞത് .












Click it and Unblock the Notifications