പിറന്നുവീണ കുഞ്ഞിനെ കൊന്നത് കയ്യും തുണിയും ഉപയോഗിച്ച് ശ്വാസം മുട്ടിച്ച്, ഇടുക്കിയിൽ അമ്മ അറസ്റ്റിൽ
കട്ടപ്പന: ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. ബാങ്ക് ഉദ്യോഗസ്ഥയും അവിവാഹിതയുമായ മൂലമറ്റം വടക്കേടത്ത് അമലു ജോര്‍ജ് (27) ആണ് അറസ്റ്റിലായിരിക്കുന്നത്. കയ്യും തുണിയും ഉപയോഗിച്ച് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പ്രസവത്തിന് ആരോഗ്യനില മോശമായ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് അന്വേഷണ സംഘം യുവതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ,
Recommended Video
ഒരു ബാങ്കില്‍ ക്യാഷ്യറായി ജോലി നോക്കുകയായിരുന്നു യുവതി. ഇവിടെയുള്ള ഉദ്യോഗസ്ഥനുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതി ഗര്‍ഭിണിയാണെന്ന കാര്യം തനിക്ക് അറിയാമായിരുന്നെങ്കിലും കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം. അറസ്റ്റ് ചെയ്ത യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഡി വൈ എസ് പി എന്‍ സി രാജമോഹന്‍. എസ് എച്ച് ഒ വിശാല്‍ ജോണ്‍സണ്‍, എസ്‌ഐ സന്തോഷ് സജീവ്, എ എസ് ഐ സജി തോമസ്, സിപിഓമാരായ പ്രീതി, റഫിയ, എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്.












Click it and Unblock the Notifications