ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതികളായ പൊലീസുകാരെ പിരിച്ചുവിടും, രാജ്കുമാറിന്റെ കുടുംബത്തിന് ധനസഹായം

കൊല്ലപ്പെട്ട രാജ്കുമാറിന്റെ ബന്ധുക്കൾക്കും ഇരകൾക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ വ്യക്തമാക്കി

Google Oneindia Malayalam News

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പ്രതികളായ ആറു പൊലീസുകാരെയും പിരിച്ചുവിടാൻ താരുമാനം. ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവരെ പ്രോസിക്യൂട്ട് ചെയ്യാനും നിർദേശം നൽകിയതായി സർക്കാർ നിയമസഭയിൽ അറിയിച്ചു. കുറ്റക്കാരെന്ന്​ കണ്ടെത്തിയ മൂന്ന്​ ഡോക്​ടർമാർക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും. കൊല്ലപ്പെട്ട രാജ്കുമാറിന്റെ ബന്ധുക്കൾക്കും ഇരകൾക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ വ്യക്തമാക്കി.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു: ചിത്രങ്ങള്‍ കാണാം

പ്രതികളായ എസ്ഐ സാബു, എഎസ്ഐ റോയ്, ഡ്രൈവർ നിയാസ്, സി.പി.ഒ ജിതിൻ, റെജിമോൻ, ഹോംഗാർഡ് ജെയിംസ് എന്നിവരെയാണ് പിരിച്ചുവിടുക. കേസിൽ ഉൾപ്പെട്ട അഞ്ച് പോലീസുകാർക്കെതിരേ വകുപ്പുതല നടപടിയും സ്വീകരിക്കും. കസ്റ്റഡി മര്‍ദ്ദനം മൂലമാണ് രാജ്‍കുമാര്‍ മരിച്ചതെന്നും പോസ്റ്റുമോര്‍ട്ടം പോലും പൊലീസ് അട്ടിമറിച്ചതായും ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് പറയുന്നത്. തെളിവുള്ളവര്‍ക്ക് എതിരെ ശക്തമായ നടപടിക്കാണ് കമീഷൻ ശുപാര്‍ശ ചെയ്തത്.

Custody Murder

2019ലാണ് വാഗമൺ സ്വദേശി രാജ്കുമാർ പീരുമേട് ജയിലിൽ വെച്ച് മരണപ്പെടുന്നത്. ഹരിതാ ഫിനൻസ് തട്ടിപ്പമായി ബന്ധപ്പെട്ടാണ് ജൂൺ 12ന് രാജ്കുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. എന്നാൽ കസ്റ്റഡി രേഖപ്പെടുത്താതെ പണം വീണ്ടെടുക്കാനായിരുന്നു പൊലീസുകാരുടെ ശ്രമം. ഇതിനായി തുടർച്ചയായ നാല് ദിവസം കസ്റ്റഡിയിൽ രാജ്കുമാർ മർദിക്കപ്പെട്ടു. അവശനായ രാജ്കുമാറിനെ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് റിമാൻഡ് ചെയ്യുകയായിരുന്നു.

മജിസ്ട്രേറ്റിനെയും കബളിപ്പിച്ചായിരുന്നു പൊലീസുകാരുടെ നീക്കം. എന്നാൽ ജയിലിൽവെച്ച് ആരോഗ്യസ്ഥിതി വഷളായ രാജ്കുമാർ 21ന് മരണപ്പെട്ടു. ഹൃദയാഘാതമെന്ന് പറഞ്ഞ് ഒതുക്കി തീർക്കാൻ ശ്രമമുണ്ടായെങ്കിലും ബന്ധുക്കൾ പൊലീസിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടക്കത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് ജില്ലാ പൊലീസ് മേധാവിയടക്കം കുറ്റരോപണത്തിന്റെ നിഴലിൽ വന്നതോടെ സിബിഐക്ക് കൈമാറി.

ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. എസ്‌.ഐ കെ.എ സാബുവാണ് ഒന്നാം പ്രതി. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡില്‍വെച്ച് പീഡിപ്പിച്ചതാണ് മരണകാരണമെന്ന് എറണാകുളം സിജെഎം കോടതിയിൽ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ സി.ബി.ഐ പറഞ്ഞിരുന്നു.

ഹോട്ട് ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ താര റാണി തമന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Recommended Video

cmsvideo
പ്രവേശനോല്‍സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു | Oneindia Malayalam

Idukki
English summary
Nedumkandam Rajkumar custody murder case accused policemen will be dismissed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X