ഇടുക്കിയിലെ നിശാപാര്‍ട്ടിയില്‍ 25 സ്ത്രീകളും; മയക്കുമരുന്ന് പിടികൂടി, റിസോര്‍ട്ട് സിപിഐ നേതാവിന്റെത്
ഇടുക്കി: രഹസ്യവിവരത്തെ തുടര്‍ന്ന് വാഗമണില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വലിയ ലഹരിമരുന്ന് ശേഖരം. നിശാപാര്‍ട്ടിയില്‍ വിതരണം ചെയ്യാന്‍ എത്തിച്ചവയായിരുന്നു ഇവ. വാഗമണിലെ സിപിഐ നേതാവിന്റെ റിസോര്‍ട്ടിലായിരുന്നു നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. നിരവധി പേരെ പോലീസ് പിടികൂടി ചോദ്യം ചെയ്തുവരികയാണ്. ഇതില്‍ 25 സ്ത്രീകളും ഉള്‍പ്പെടും. 9 പേരാണ് നിശാപാര്‍ട്ടി സംഘടിപ്പിച്ചത് എന്നാണ് പോലീസിന് ലഭിച്ച വിവരം. കൂടുതല്‍ കാര്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പല പ്രമുഖര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് സൂചനയുണ്ട്.

ഞായറാഴ്ചയാണ് വാഗമണിലെ ഒരു റിസോര്‍ട്ടില്‍ നിശാ പാര്‍ട്ടി സംഘടിപ്പിച്ചത്. ഇങ്ങനെ ഒരു പാര്‍ട്ടി നടക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പല റിസോര്‍ട്ടുകളും പോലീസ് നിരീക്ഷണത്തിലായി. അതിനിടെയാണ് വാഗമണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ പങ്കെടുത്തു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് എത്തിയത്. ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റായ സിപിഐ നേതാവിന്റേതാണ് റിസോര്‍ട്ട് എന്ന് പറയപ്പെടുന്നു.
എവിടെ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത് എന്ന് അന്വേഷിച്ചുവരികയാണ് പോലീസ്. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചതാണ് എന്നാണ് സംശയം. വന്‍കിടക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 60 പേരാണ് വാഗമണിലെ റിസോര്‍ട്ടില്‍ പാര്‍ട്ടിക്ക് എത്തിയത് എന്നാണ് വിവരം. അനാശ്യാസ പ്രവര്‍ത്തനം ഇവിടെ നടന്നോ എന്നും അന്വേഷിച്ചുവരികയാണ്. ഒമ്പത് പേരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ നേരത്തെയും നിശാപാര്‍ട്ടികള്‍ സംഘടിപ്പിച്ചു എന്നാണ് സൂചന.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications