മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിലേക്ക് ക്ഷണിച്ചില്ലെന്ന് ഡീൻ കുര്യാക്കോസ് എംപി, വിളിച്ചെന്ന് മന്ത്രി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതിന് പിന്നാലെ വിവാദവും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്ന പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് രംഗത്ത്. മുല്ലപ്പെരിയാര്‍ തുറക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത അവലോകന യോഗത്തിലേക്കും സ്ഥലം എംപിയായ തന്നെ വിളിച്ചിരുന്നില്ല. അതില്‍ പ്രതിഷേധമുണ്ടെന്നും ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു.
ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകനാണ് താന്‍ എന്നും ഡീന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമ്പോള്‍ അവിടെ പോകേണ്ട ആവശ്യമില്ല. എന്നാല്‍ അവലോകന യോഗം അങ്ങനെയല്ല. അത് ജനങ്ങളെ സംബന്ധിച്ചുളളതാണ്. അതിലേക്ക് എംപിയെ ക്ഷണിക്കാത്തത് ശരിയല്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
എന്തൊരു സുന്ദരി! പ്രിയ താരം ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

ഡീന്‍ കുര്യാക്കോസിന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്ത് വന്നിട്ടുണ്ട്. മുല്ലപ്പെരിയാറിലേക്ക് പോകാന്‍ താന്‍ തന്നെ ഫോണില്‍ ഡീന്‍ കുര്യാക്കോസിനെ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് എംപിയെ ഫോണില്‍ വിളിച്ചത്. മുല്ലപ്പെരിയാര്‍ തുറക്കുന്ന ദിവസം രാവിലെ ഒരുമിച്ച് പോകാമെന്നും മന്ത്രി കെ രാജന്‍ കൂടി ഉണ്ടാകുമെന്നും അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും ജനങ്ങളുടെ വിഷയങ്ങളില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം എന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ ഏഴരയോടെയാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേകള്‍ തമിഴ്‌നാട് തുറന്നത്. 3, 4 സ്പില്‍വേ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 534 ഘന അടി വെള്ളം ആണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ 7 മണിയോടെ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ രാജന്‍ അടക്കമുളളവരുടെ സംഘം തേക്കടിയില്‍ നിന്ന് ബോട്ടില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് എത്തി. ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. മുല്ലപ്പെരിയാറില്‍ നിന്നുളള ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കി ഡാമിന് സാധിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. അതുകൊണ്ട് ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ല. എങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടായിരത്തിലേറെ കുടുംബങ്ങളെ ഡാം പരിസരത്ത് നിന്ന് ഇതിനകം മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മന്ത്രിമാരായ കെ രാജനും റോഷി അഗസ്റ്റിനും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ജില്ലയില്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് 2018ല്‍ ആയിരുന്നു ഇതിന് മുന്‍പ് മുല്ലപ്പെരിയാര്‍ തുറന്നത്. ഏഴ് വര്‍ഷങ്ങള്‍ക്കിടെ ഇത് മൂന്നാം തവണയാണ് മുല്ലപ്പെരിയാര്‍ തുറക്കുന്നത്.












Click it and Unblock the Notifications